ഇന്ത്യയെക്കുറിച്ച് തെറ്റായ വിവരം നൽകിയതിന് മെറ്റക്ക് നോട്ടീസ്; ജനങ്ങളോടും പാർലമെൻ്റിനോടും മാപ്പ് പറയണമെന്ന് കേന്ദ്രം

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് തെറ്റായ പരാമർശം നടത്തിയ മെറ്റ സിഇഒ മാർക്ക് സക്കർബർഗിനോട് വിശദീകരണം ചോദിക്കാൻ കേന്ദ്ര സർക്കാർ. മെറ്റയ്ക്ക് ഉടൻ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മറ്റി നോട്ടിസ് അയക്കും. ഒരു ജനാധിപത്യ രാജ്യത്തെക്കുറിച്ച് നൽകുന്ന തെറ്റായ വിവരങ്ങൾ അതിൻ്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ബിജെപി എംപിയും കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഹൗസ് പാനൽ ചെയർമാനുമായ നിഷികാന്ത് ദുബെ പറഞ്ഞു. ചെയ്ത തെറ്റിന് മെറ്റ, പാർലമെൻ്റിനോടും ജനങ്ങളോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


അടുത്തിടെ ജോ റോഗനുമായുള്ള പോഡ്‌കാസ്റ്റില്‍ ഇന്ത്യയുടെ പേരെടുത്ത് പറഞ്ഞായിരുന്നു സക്കർബർഗിൻ്റെ പ്രസ്താവന. ലോകമെമ്പാടുമുള്ള ഭൂരിഭാഗം രാജ്യങ്ങളിലും 2024ല്‍ തിരഞ്ഞെടുപ്പ് നടന്നു. ഇന്ത്യയില്‍ ഉള്‍പ്പെടെ അധികാരത്തിലിരുന്ന സർക്കാരുകള്‍ കോവിഡിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുവെന്നായിരുന്നു ഫെയ്സ്ബുക്ക് സ്ഥാപകൻ പറഞ്ഞത്. ഇതിന് മറുപടിയുമായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്ത് എത്തിയിരുന്നു.

Also Read: മോദി ‘ഓടുപൊളിച്ചല്ല’ മൂന്നാം തവണയും അധികാരത്തിൽ എത്തിയത്; സക്കർബർഗിൻ്റെ അവകാശവാദത്തിന് എതിരെ കേന്ദ്ര സർക്കാർ

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വിജയം ചൂണ്ടിക്കാട്ടിയാണ് മന്ത്രി മറുപടി നൽകിയത്. 2024 ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ നിർണായക വിജയം സ്വന്തമാക്കി, തുടർച്ചയായി മൂന്നാം തവണയും അധികാരം ഉറപ്പിച്ചു. മഹാമാരി കാലത്തെ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ മികച്ച ഭരണത്തിൻ്റെ തെളിവായും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top