സുക്കർബർഗ് കന്നുകാലി വളർത്തലിലേക്ക്; തീറ്റയായി ഡ്രൈഫ്രൂട്ട്സും ബിയറും

കാലിഫോര്‍ണിയ: മെറ്റ, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ മേധാവിയായ ടെക് കോടീശ്വരന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, പുതിയ മേഖലകള്‍ പരീക്ഷിക്കാന്‍ എപ്പോഴും താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ഇക്കുറി കന്നുകാലി വളര്‍ത്തലിലും ഗോമാംസ വ്യവസായത്തിലും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുകയാണ് സുക്കര്‍ബര്‍ഗ്.

ഹവായിലെ കാവായ് ദ്വീപിലാണ് അദ്ദേഹം കന്നുകാലികളെ വളര്‍ത്തുന്നത്. കന്നുകാലികളെ വളര്‍ത്തുക എന്നു പറഞ്ഞാല്‍ വെറുതെ പുല്ലും വൈക്കോലും നല്‍കിയല്ല, ലോകത്തിലെ ഏറ്റവും മികച്ച ബീഫ് ഉത്പാദിപ്പിക്കുന്നതിനായി ഡ്രൈ ഫ്രൂട്ട്സും ബിയറും നല്‍കി ആഡംബരത്തോടെയാണ് വളര്‍ത്തുന്നത്.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സുക്കര്‍ബര്‍ഗ് കന്നുകാലിവളര്‍ത്തലിലും ഗോമാംസ വ്യവസായത്തിലുമുള്ള തന്റെ താത്പര്യം അറിയിച്ചത്. കാവായിലെ കൊയോലൗ റാഞ്ചില്‍ താന്‍ വാഗ്യു, ആംഗസ് എന്നീ ഇനത്തില്‍ പെട്ട കന്നുകാലികളെ വളര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഫാമിലെ കന്നുകാലികള്‍ക്ക് നല്‍കാനുള്ള ഭക്ഷവും അവിടെ തന്നെ വിളയിച്ചെടുക്കുകയാണെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. ഓരോ പശുവിനും 5000 മുതല്‍ 10,000 പൗണ്ട് വരെ ഭക്ഷണം നല്‍കും. ഇതിനായി ഏക്കര്‍ കണക്കിന് മക്കാഡമിയ എന്ന ചെടി നട്ടുപിടിപ്പിക്കുന്നു. കന്നുകാലി പരിപാലനമടക്കമുള്ള കാര്യങ്ങള്‍ക്കായി തന്റെ ഭാര്യയും മക്കളും അടക്കമുള്ളവരുടെ സഹായമുണ്ടെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top