വരന് വധുവിനെ ഒപ്പിച്ചുകൊടുക്കും; വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ ആഭരണങ്ങളുമായി മുങ്ങും; വിവാഹത്തട്ടിപ്പ് സംഘം അറസ്റ്റില്‍
യുപി ഗ്രേറ്റർ നോയിഡയിൽ വിവാഹത്തട്ടിപ്പ് സംഘം അറസ്റ്റിലായി. ആദ്യം വധുവിനെ പാട്ടിലാക്കി വരനെ കബളിപ്പിക്കുന്ന സംഘമാണ് അറസ്റ്റിലായത്. ഒരു സ്ത്രീയുടെ പരാതിയിലാണ് പ്രദീപ് ഭരദ്വാജ് (32), ആമിർ ഹാഫിസ് (25), സന്തോഷ് (35), മാൾട്ട് ദേവി (50) എന്നീ പ്രതികള്‍ അറസ്റ്റിലായത്. വര്‍ഷങ്ങളായി ഇവര്‍ നടത്തുന്ന തട്ടിപ്പാണ് ഒരു സ്ത്രീയുടെ പരാതിയില്‍ പൊളിഞ്ഞത്.
വിവാഹപ്രായം കഴിഞ്ഞ സ്ത്രീയെയാണ് ഇവര്‍ നോട്ടമിടുക. ഇവരെ പാട്ടിലാക്കിയ ശേഷം ഇവരുടെ ബന്ധുക്കളായി പ്രതികളും മറ്റുള്ളവരും ഒപ്പം നില്‍ക്കും. വധുവിനെ തേടുന്ന ഒരു പുരുഷനെക്കൊണ്ട് ഈ സ്ത്രീയെ വിവാഹം കഴിപ്പിക്കും. വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞ് മുഴുവന്‍ ആഭരണങ്ങളുമായി ഇവര്‍ വധുവിനൊപ്പം മുങ്ങും. ഒട്ടനവധി പേരെ ഇവര്‍ കബളിപ്പിച്ചതായാണ് യുപി പോലീസ് പറയുന്നത്.
ഗ്രേറ്റർ നോയിഡയിലെ ഒരു സ്ത്രീയെ ഇവര്‍ കബളിപ്പിച്ച് വിവാഹം കഴിപ്പിച്ചു. പക്ഷെ ഇവരുടെ നീക്കങ്ങളില്‍ സംശയം തോന്നിയ സ്ത്രീ പോലീസില്‍ പരാതിപ്പെട്ടു. ഇതോടെയാണ് ഇവര്‍ കുടുങ്ങിയത്. പ്രതികളില്‍ ഒരാളായ മാള്‍ട്ട് ദേവി പലപ്പോഴും വധുവിന്റെ ബന്ധു ചമയുന്ന ആളാണെന്നാണ് പോലീസ് പറഞ്ഞത്. പ്രദീപിൻ്റെയും ആമിറിന്റെയും ഭാര്യമാർ ഈ സംഘത്തിലെ പ്രധാന അംഗങ്ങളാണ്. ഇവരെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here