ഇപ്പോള്‍ ശബ്ദിച്ചില്ലെങ്കില്‍ ഇനി വേണ്ടി വരില്ല; പ്രധാനമന്ത്രിയോട് മണിപ്പൂര്‍ വിഷയം പറയേണ്ടതായിരുന്നു; വിമര്‍ശനവുമായി മാര്‍ത്തോമ ബിഷപ്പ്
അടൂര്‍ : പ്രധാമന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരേയും സഭാ നേതാക്കളേയും വിമര്‍ശിച്ച് മാര്‍ത്തോമ്മോ സഭ
അമേരിക്കന്‍ ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ പൗലോസ്. അടൂര്‍ ഭദ്രാസന കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരില്‍ ക്രൈസ്തവര്‍ നിരന്തരം വേട്ടയാടപ്പെടുമ്പോള്‍ മൗനം പാലിച്ചത് ശരിയായ നടപടിയല്ല. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് പോയവര്‍ നല്ലൊരു അവസരമാണ് പാഴാക്കിയത്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വിധത്തില്‍ ധൈര്യമായി പറയുകയാണ് വേണ്ടത്. പ്രധാനമന്ത്രിയുടെ വിരുന്ന് മനോഹരമായിരുന്നു. എന്നാല്‍ മണിപ്പൂരിലെ സഹോദരങ്ങളെ ഓര്‍ത്ത് ഹൃദയം നീറുകയാണെന്ന് പറയണമായിരുന്നു. എന്തുകൊണ്ട് പറഞ്ഞില്ല എന്ന വിമര്‍ശനം സമൂഹം ഉന്നയിക്കുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ നാവടങ്ങി പോയാല്‍ സഭ സന്ധി ചെയ്തു എന്ന വിമര്‍ശനത്തിന് കാരണമാകും. ഇപ്പോള്‍ ശബ്ദിക്കേണ്ട സമയമാണ്. ഇപ്പോള്‍ അതുണ്ടായില്ലെങ്കില്‍ ഒരിക്കലും ശബ്ദിക്കാന്‍ കഴിയില്ല. ക്രിസ്ത്യാനികള്‍ തിരുത്തല്‍ ശക്തികളാകണമെന്നും എബ്രഹാം മാര്‍ പൗലോസ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വിരുന്നുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് ആദ്യമായാണ് ഒരു ബിഷപ്പ് വിമര്‍ശനം ഉന്നയിക്കുന്നത്. എന്നാല്‍ മാര്‍ത്തോമ സഭയെ പ്രതിന്ധീകരിച്ച് ഡല്‍ഹി ഭദ്രാസന സെക്രട്ടറി റവ.സാം എബ്രഹാം, റവ. ഡോ.എബ്രഹാം മാത്യു എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here