വിഡി സതീശനെ മാരാമണ്ണിലേക്ക് ക്ഷണിച്ചില്ലെന്ന് കള്ളം പറയുന്ന സഭാ മേലധ്യക്ഷനും, തെറ്റിന് ക്ഷമ പറഞ്ഞ മെത്രാനും!! ട്വിസ്റ്റോട് ട്വിസ്റ്റ്
മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഔദ്യോഗികമായി ക്ഷണിച്ചശേഷം ക്ഷണിച്ചില്ലെന്ന് കള്ളം പറയുന്ന മാര്‍ത്തോമ്മാ സഭാ നേതൃത്വം അദ്ദേഹത്തെ ഇന്നലെ നേരില്‍ കണ്ട് ക്ഷമ ചോദിച്ചു. കണ്‍വന്‍ഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിലേക്കാണ് സതീശനെ ക്ഷണിച്ചത്. അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സഭക്കുള്ളിലെ തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കി. സഭയുടെ തിരുവനന്തപുരം ഭദ്രാസന ബിഷപ്പ് ഡോ. ഐസക് മാര്‍ പീലക്‌സിനോസും സഭാ കൗണ്‍സില്‍ അംഗം ഏബ്രഹാം തോമസ് (ജോജി) പനച്ചമൂട്ടിലുമാണ് ഇന്നലെ വൈകിട്ട് കന്റോണ്‍മെന്റ് ഹൗസിലെത്തി ക്ഷമ പറഞ്ഞത്. പ്രതിപക്ഷ നേതാവിനെ കണ്ട കാര്യം ജോജി പനച്ചമൂട്ടില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് സ്ഥിരീകരിച്ചു. ഞായറാഴ്ച ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സതീശനോട് ബിഷപ്പ് ഐസക് മാര്‍ പീലക്‌സിനോസ് ആവശ്യപ്പെട്ടതായും ജോജി പറഞ്ഞു.
സതീശനെ ഔദ്യോഗികമായി കണ്‍വന്‍ഷനിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നും ആയിരുന്നു സഭാ നേതൃത്വത്തിന്റെ നിലപാട്. ഈ മാസം പുറത്തിറങ്ങിയ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാതാരകയില്‍, സതീശനെ ക്ഷണിച്ചിട്ടില്ലെന്ന് സഭാ മേലധ്യക്ഷനായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പറഞ്ഞവരാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ട് മാപ്പ് പറഞ്ഞത്.
ഭദ്രാസന ബിഷപ്പും സഭാ കൗണ്‍സില്‍ അംഗവും കണ്ടതിന് പിന്നാലെ യുവജനസഖ്യം സെക്രട്ടറി റവ. ബിനോയ് ദാനിയേലും രാത്രിയോടെ സതീശന്റെ വസതിയിലെത്തി ഖേദപ്രകടനം നടത്തി. യുവജനസഖ്യം പ്രസിഡന്റ് ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശപ്രകാരം സതീശനെ ഫെബ്രുവരി 15 ന് നടക്കുന്ന യുവവേദിയിലേക്ക് റവ. ബിനോയ് ദാനിയേലാണ് ക്ഷണിച്ചത്. പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി ക്ഷണിച്ച കാര്യം മാര്‍ ബര്‍ന്നബാസ് ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ് പ്രസ്’ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്ഥിരീകരിച്ചതാണ്.
ALSO READ : മാരാമണ്‍ കണ്‍വെന്‍ഷന് വിഡി സതീശനെ ക്ഷണിച്ചെന്നും, ഇല്ലെന്നും; മാര്‍ത്തോമ്മ സഭയില്‍ ചേരിപ്പോര് മുറുകുന്നു
ഇടതുപക്ഷ അനുയായികളായ സഭയിലെ ഒരുപറ്റം പേരുടെ സമ്മര്‍ദ്ദഫലമായാണ് സതീശനെ ഒഴിവാക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന ഒരു വ്യക്തിയെ ഔദ്യോഗികമായി ക്ഷണിക്കുകയും, വിവാദം ഉണ്ടായപ്പോള്‍ ക്ഷണിച്ചില്ലെന്ന് സഭയുടെ മേലധ്യക്ഷന്‍ കള്ളം പറയുകയും ചെയ്തത് വലിയ തോതിൽ ചർച്ചയായി. രണ്ട് മെത്രാന്മാര്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കമാണ് പ്രശ്‌നം വഷളാക്കിയതെന്ന് സഭയുടെ നേതൃത്യത്തിലുള്ള മറ്റ് ഭാരവാഹികള്‍ സമ്മതിക്കുന്നുമുണ്ട്.
സതീശനെ ക്ഷണിച്ചതില്‍ എതിര്‍പ്പ് ഉണ്ടായെങ്കില്‍ ആ ഘട്ടത്തില്‍ എന്തുകൊണ്ട് ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചില്ലെന്നും വിശ്വാസികള്‍ ചോദിക്കുന്നുണ്ട്. ബോധപൂര്‍വം പ്രതിപക്ഷ നേതാവിനെ അപമാനിക്കാന്‍ സഭാ മേലധ്യക്ഷന്‍ എന്തിന് കൂട്ടുനിന്നു എന്ന ചോദ്യമാണ് ഉയരുന്നത്. അദ്ദേഹത്തെ ക്ഷണിച്ച് അപമാനിച്ചതില്‍ സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. പിജെ കുര്യന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here