കാര്‍ വാങ്ങാനിരിക്കുന്നവര്‍ ശ്രദ്ധിക്കുക; മാരുതിയുടെ വില കൂടുന്നു

മുബൈ : രാജ്യത്തെ ഏറ്റവും ജനപ്രീയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി കാറുകളുടെ വില വര്‍ദ്ധിപ്പിക്കുന്നു. ജനുവരിയില്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കമെന്ന് കമ്പനി പ്രഖ്യാപിച്ചു. നിര്‍മ്മാണ ചിലവിലെ വന്‍വര്‍ദ്ധന മൂലമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. ഒരോ മോഡലുകള്‍ക്കും പ്രത്യേകം വില വര്‍ദ്ധനവാകും ഉണ്ടാവുക. വില വര്‍ദ്ധനവ് എത്രത്തോളമുണ്ടാകുമെന്നതില്‍ പ്രഖ്യാപനമുണ്ടായിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ മാരുതി കാറുകളുടെ വിലയില്‍ 0.8 ശതമാനം വര്‍ദ്ധന വരുത്തിയിരുന്നു.

കാറുകളുടെ വിലവര്‍ദ്ധനവ് ഒഴിവാക്കാന്‍ ശ്രമിച്ചതായും എന്നാല്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതക്കളായ മാരുതി സുസൂക്കി വിശദീകരിച്ചു. ഒക്ടോബറില്‍ മാരുതി സുസുക്കി എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് നേടിയത്. 1.99 ലക്ഷം യൂണിറ്റാണ് ഒക്ടോബറിലെ വില്‍പ്പന. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് കമ്പനി വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ആഡംബര കാര്‍ നിര്‍മ്മാതക്കളായ ഔഡിയും മോഡലുകളുടെ വിലവദ്ധന പ്രഖ്യാപിച്ചിരുന്നു. ജനുവരി 1 മുതല്‍ 2 ശതമാനം വിലവര്‍ദ്ധനവാണ് ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top