മസാല ബോണ്ട് കേസില്‍ തോമസ്‌ ഐസക്കിനെ ‘ഇപ്പോള്‍ ശല്യം ചെയ്യേണ്ടതില്ല’; ഇലക്ഷന്‍ കഴിയുന്നതുവരെ ഇഡി ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: കിഫ്ബി മസാല ബോണ്ട്‌ കേസില്‍ തോമസ്‌ ഐസക്കിന് ഹൈക്കോടതിയുടെ ആശ്വാസവിധി. തിരഞ്ഞെടുപ്പ് സമയമായതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ്‌ ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ടെന്ന് കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു. ഐസക്കിനെ തൽക്കാലം ശല്യം ചെയ്യേണ്ടെന്ന് കോടതിയുടെ ഇഡിയോട് നിർദേശിച്ചു. കിഫ്ബി മസാല ബോണ്ട് കേസിൽ ഈ മാസം 12ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ഐസക്കിന് നോട്ടീസ് അയച്ചിരുന്നു.

അതേസമയം രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇഡിക്ക് ചില വിശദീകരണങ്ങൾ നൽകേണ്ടതുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. തോമസ്‌ ഐസക്കിനെ നേരില്‍ വിളിച്ചോ രേഖാമൂലമോ ഇത് ആവശ്യപ്പെടാം. ഇക്കാര്യത്തിൽ ഇഡിക്ക് തീരുമാനമെടുക്കാം എന്ന് കോടതി അറിയിച്ചു. കേസ് വീണ്ടും മേയ് 22ന് പരിഗണിക്കും.

ഐസക്കിന് ഹാജരാകാൻ കഴിയുന്ന ഒരു തീയതി അറിയിക്കാന്‍ ഇഡി ആവശ്യപ്പെട്ടെങ്കിലും അത് നിര്‍ദേശിക്കുന്നില്ല എന്നായിരുന്നു കോടതിയുടെ മറുപടി. കോടതി നിര്‍ബന്ധിക്കുന്നത് പോലെയാകും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മസാല ബോണ്ട് പുറത്തിറക്കിയതിൽ വിദേശനാണ്യ വിനിമയനിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top