മാസപ്പടിയില്‍ ആശ്വസിക്കേണ്ടെന്ന് ഹൈക്കോടതി; മുഖ്യമന്ത്രിക്കും മകള്‍ വീണക്കും നോട്ടീസ്

മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മുഖ്യമന്ത്രിക്കും മകള്‍ വീണക്കും ഹൈക്കോടതി നോട്ടീ.സയച്ചത്. മാധ്യമപ്രവര്‍ത്തകനായ അജയന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വേനലവധിക്ക് ശേഷം ഹര്‍ജി പരിഗണിക്കും. മെയ് 27 ന് പരിഗണിക്കാനാണ് നിലവില്‍ തീരുമാനിച്ചരിക്കുന്നത്.

ഹര്‍ജി ഫയില്‍ സ്വീകരിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, ടി വീണ, സിഎംആര്‍എല്‍ കമ്പനി അധികൃതരടക്കം എല്ലാവര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലെ പേരുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനാണ് ഈ നിര്‍ദ്ദേശം നല്‍കിയത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top