മാസപ്പടി കേസില്‍ ഇഡി നടപടികള്‍ തുടങ്ങി; ഏത് നിമിഷവും വീണയെ തേടി കേന്ദ്ര ഏജന്‍സി എത്താം

മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ പ്രതിയായ മാസപ്പടി കേസില്‍ നടപടികള്‍ തുടങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ ഇഡി കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളത്തെ പ്രത്യേക കോടതിയില്‍ ഇഡിയുടെ അഭിഭാഷകനാണ് അപേക്ഷ സമര്‍പ്പിച്ചത്. വീണയുടെ കമ്പനിയായ എക്‌സാലോജികും കരിമണല്‍ കമ്പനി സിഎംആര്‍എല്ലും തമ്മിലെ ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച കുറ്റപത്രത്തിനായാണ് ഇഡി നീക്കം തുടങ്ങിയത്.

കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷം കള്ളപ്പണ ഇടപാടിന്റെ പരിധിയില്‍ വരുന്ന വിവരങ്ങള്‍ ഉണ്ടെങ്കില്‍ അതിവേഗത്തില്‍ കേസെടുക്കും. ഇതിന് നേരത്തെ തന്നെ ഇഡി ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐഒ നല്‍കിയ രകുറ്റപത്രത്തില്‍ വിചരണ അടക്കമുള്ള നടപടികള്‍ നാടക്കാനിരിക്കേയാണ് ഒരു കേന്ദ്ര ഏജന്‍സി കൂടി രംഗപ്രവേശനം ചെയ്യുന്നത്.

ഇഡി കേസെടുക്കുയാണെങ്കില്‍ ഏത് നിമിഷവും വീണയെ തേടി അന്വേഷണസംഘം എത്താം. അല്ലെങ്കില്‍ നോട്ടീസ് നല്‍കി വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്യാം. നരത്തെ എസ്എഫഐഒ രണ്ടുവട്ടം ചോദ്യം ചെയ്തിരുന്നു. ഇഡി കൂടി എത്തിയാല്‍ അത് മുഖ്യമന്ത്രിക്കും കുരുക്കാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top