മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി; മാസപ്പടിക്കേസിൽ മകൾ വീണയും വിശദീകരണം നൽകണം; അന്വേഷണം ആവശ്യമില്ല എന്ന സർക്കാർ വാദം തള്ളി

സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. മാസപ്പടിക്കേസില്‍ അന്വേഷണം വേണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയതോടെയാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്. സിഎംആര്‍എല്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
സിഎംആര്‍എലിന് കരിമണല്‍ ഖനനത്തിന് അനധികൃതമായി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വീണയുടെ കമ്പനിയായ എക്സാലോജികിന് കമ്പനി മാസപ്പടി നല്‍കിയത് എന്നാണ് കുഴല്‍നാടന്റെ ഹര്‍ജിയിലെ ആരോപണം. മാസപ്പടിക്കേസ് അന്വേഷിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പില്ല എന്ന് കണ്ടെത്തിയതിനാലാണ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചതും നോട്ടീസ് നല്‍കിയതെന്നും കുഴല്‍നാടന്‍ പ്രതികരിച്ചു.
കുഴല്‍നാടന്റെ ഹര്‍ജിയില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി ഹര്‍ജി തള്ളിയത്. ആരോപണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞിരുന്നു. മാസപ്പടിക്കേസില്‍ സീരീയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണവും ആദായ നികുതി വകുപ്പിന്‍റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെയും അന്വേഷണവും നടക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here