വീണയുടെ മാസപ്പടി കേസില്‍ ഇന്ന് നിര്‍ണായകം; കുഴൽനാടന്റെ ഹർജിയിൽ വിധി ഇന്ന്; കോടതി അന്വേഷിക്കുമോ; വിധി എന്താകും എന്നതില്‍ ആകാംക്ഷ

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്.

ധാതുമണൽ ഖനനത്തിന് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നാണ് പ്രധാന ആക്ഷേപം. മുഖ്യമന്ത്രിയുടെ സഹായത്തിനുള്ള പ്രതിഫലമാണ് മാസപ്പടിയായി മകള്‍ വീണക്ക് സിഎംആര്‍എല്‍ നൽകിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

മാസപ്പടിയില്‍ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴൽനാടന്‍റെ ആദ്യത്തെ ആവശ്യം. പിന്നീട് കോടതി അന്വേഷിച്ചാല്‍ മതി എന്ന് നിലപാടെടുത്തു. കോടതി വേണോ വിജിലൻസ് വേണോയെന്നു ഹർജിക്കാരൻ ആദ്യം തീരുമാനിക്കണമെന്നു കോടതി നിർദേശിച്ചു.

വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട് അന്വേഷണം നടത്തിയാൽ മതിയെന്നും കുഴല്‍നാടന്‍ അറിയിച്ചു. മാസപ്പടി കേസ് കോടതി നേരിട്ട് അന്വേഷിക്കുമോ അതോ വിജിലൻസ് അന്വേഷണമാണോ പ്രഖ്യാപിക്കുക എന്ന് ഇന്നറിയാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top