മസൂദ് പെസെസ്‌കിയാന്‍ ഇറാന്‍ പ്രസിഡന്റ്; 16.3 ദശലക്ഷം വോട്ട് നേടി പരിഷ്‌കരണവാദി
ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മസൂദ് പെസെസ്‌കിയാന് വിജയം. 16.3 ദശലക്ഷം വോട്ടുകള്‍ നേടിയാണ് പെസസ്‌കിയാന്‍ വിജയം നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ സയീദ് ജലിലിക്ക് 13.5 ദശലക്ഷം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ജൂണ്‍ 28നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. എന്നാല്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ആദ്യഘട്ടത്തില്‍ നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ അവസാനഘട്ട വോട്ടെടുപ്പില്‍ മസൂദ് പെസെസ്‌കിയാന്‍ വലിയ മുന്നേറ്റം നടത്തി.
മുന്‍ആരോഗ്യമന്ത്രിയാണ് മസൂദ് പെസെസ്‌കിയാന്‍. മിതവാദിയും പരിഷേകരണം വേണം എന്ന അഭിപ്രായമുളള നേതാവായാണ് മസൂദ് പെസെസ്‌കിയാന്‍ അറിയപ്പെടുന്നത്. 61 ദശലക്ഷം വോട്ടര്‍മാരാണ് ഇറാനിലുള്ളത്. ഇതില്‍ 18 ദശലക്ഷംപേര്‍ യുവാക്കളാണ്. 1979ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ പോളിങാണ് രേഖപ്പെടുത്തിയത്.
മേയ് മാസമുണ്ടായ വിമാനാപകടത്തില്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതോടെയാണ് ഇറാന്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഇറാന്റെ പരമോന്നത മതനേതാവായ ഖമനയിയുടെ പിന്‍ഗാമിയെന്ന് കരുതപ്പെട്ടിരുന്ന റെയ്‌സിയുടെ അകാല വിയോഗം കടുത്ത രാഷ്ട്രീയ- നയതന്ത്ര പ്രതിസന്ധിയാണ് ഇറാനിലുണ്ടാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here