മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കൂട്ട അവധി; ഗതാഗത മന്ത്രിയുടെ നാട്ടിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂപ്പര്‍

കൊല്ലം : ഗതാഗത മന്ത്രി കെബി ഗണേഷ്‌ കുമാറിന്റെ മണ്ഡലമായ പത്തനാപുരത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കൂട്ട അവധിയെടുത്ത് മുങ്ങി. വിജിലന്‍സ് എത്തി പരിശോധന തുടങ്ങിയതോടെയാണ് ജീവനക്കാര്‍ ഡിപ്പോയില്‍ നിന്ന് മുങ്ങിയത്. ഇതോടെ നിരവധി സര്‍വ്വീസുകളാണ് മുടങ്ങിയത്. പെരുവഴിയിലായതാകട്ടെ സാധാരണക്കാരായ ജനങ്ങളും. ജീവനക്കാരുടെ കുറവ് പതിനഞ്ചു ബസ് സര്‍വീസുകളെയാണ് ബാധിച്ചത്.

പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ പന്ത്രണ്ടു ജീവനക്കാരാണ് അവധിയെടുത്ത് മുങ്ങിയത്. വിജിലന്‍സ് സ്‌ക്വാഡിന്റെ പരിശോധനയില്‍ മദ്യപിച്ചെത്തിയ മൂന്നു ജീവനക്കാര്‍ പിടിയിലായിരുന്നു. പിന്നാലെയായിരുന്നു അവധിയെടുപ്പ്. കെഎസ്ആര്‍ടിസി പത്തനംതിട്ട വിജിലന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

ഗണേഷ് കുമാര്‍ മന്ത്രിയായതിനു പിന്നാലെയാണ് ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടെന്ന് പരിശോധന ആരംഭിച്ചത്. ഇതുവരെ ഇരുന്നൂറിലധികം ജീവനക്കാര്‍ക്കെതിരെയാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് നടപടി സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top