സ്റ്റേഷനില്‍ കുഴഞ്ഞുവീണ് അഫാന്‍; തറട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധന; തെളിവെടുപ്പ് വൈകിപ്പിക്കാനുള്ള നാടകമെന്ന് വിലയിരുത്തല്‍

പാങ്ങോട് പോലീസിന്റെ കസ്റ്റഡിയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന് ദേഹാസ്വസ്ഥ്യം. സ്‌റ്റേഷനിലെ സെല്ലില്‍ അഫാന്‍ കുഴഞ്ഞു വീഴുകയായിരുന്നു. രാവിലെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണ് കുഴഞ്ഞു വീണത്. തെളിവെടുപ്പിന് ഇറങ്ങുന്നതിന് മുമ്പ് ശുചിമുറിയിലേക്കു പോകണമെന്ന് അഫാന്‍ ആവശ്യപ്പെട്ടു. ഇതിനായി കയ്യിലെ വിലങ്ങ് അഴിച്ചു നല്‍കി. ശുചിമുറിയിലേക്ക് പോയ അഫാന്‍ കുഴഞ്ഞു വീണു എന്നാണ് പോലീസ് പറയുന്നത്.

കല്ലറയിലെ തറട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണ്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വിശദമായ പരിശോധനക്ക് ശേഷമേ തെളിവനെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകൂ.

തെളിവെടുപ്പ് ഒഴിവാക്കാന്‍ അഫാന്റെ നാടകമാണെന്നും സൂചനയുണ്ട്. സെല്ലിനുള്ളിലെ ശുചിമുറിയിലെ തിട്ടയില്‍ നിന്നും ചാടിയതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. അമ്മൂമ്മ സര്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാന്‍ പോലീസ് കസ്റ്റഡിയിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top