പാര്‍ലമെന്റ് വളഞ്ഞ് പ്രതിഷേധം; ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം പിന്‍വലിച്ചു
പ്രതിഷേധം ആളിക്കത്തിയതോടെ പട്ടാളനിയമം പിന്‍വലിച്ച് ദക്ഷിണ കൊറിയ. ആയിരങ്ങള്‍ പാര്‍ലമെന്റ് വളഞ്ഞതോടെയാണ് പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്‍റ് യൂൻ സുക് യിയോൾ ഉത്തരവ് ഇറക്കിയത്. പ്രഖ്യാപിച്ച് ആറുമണിക്കൂറിനുള്ളില്‍ തന്നെ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു.
ഉത്തര കൊറിയക്ക് അനുകൂലമായി രാജ്യത്ത് നീക്കങ്ങള്‍ നടക്കുന്നു. ഇത് ഉന്മൂലനം ചെയ്യും എന്ന് പറഞ്ഞാണ് പട്ടാളനിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തെയാണ് പ്രസിഡന്റ് ഉന്നം വച്ചത്. ഭരണം അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും രാജ്യവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നു എന്നുമായിരുന്നു പ്രസിഡന്റിന്റെ ആരോപണങ്ങള്‍.
ഇതുമായി ബന്ധപ്പെട്ട് രാജ്യത്തോട് ടെലിവിഷനില്‍ അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. പട്ടാളഭരണത്തിന് എതിരായി പാര്‍ലമെന്റില്‍ അംഗങ്ങള്‍ വോട്ട് ചെയ്തിരുന്നു. ജനകീയ പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഇതോടെയാണ് പട്ടാള നിയമം പിന്‍വലിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here