ഇസ്രയേലിന്റെ പ്രതികാരമോ; ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം

ഇറാനില്‍ ശക്തമായ സൈബര്‍ ആക്രമണം. ഇറാന്റെ സര്‍ക്കാര്‍ സംവിധാനങ്ങളെയും ആണവകേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണമാണ് നടന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നതായി സൂചനയുണ്ട്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണോ എന്ന് വ്യക്തമല്ല.
ടെഹ്‌റാനില്‍ ഒക്‌ടോബർ ഒന്നിന് നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായി ഇറാന്‍റെ ആണവ, എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നൽകിയിരുന്നു. സൈബര്‍ ആക്രമണം ഇറാനെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രയേലിനെ പിന്തുണച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറബ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഇറാനെതിരെ സൈബര്‍ ആക്രമണം നടന്നത്. സൗദി അറേബ്യ, ജോര്‍ദാന്‍, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം ഇറാനെതിരെ ഉപരോധവുമായി അമേരിക്ക മുന്നോട്ട് പോവുകയാണ്. ഇസ്രയേലിനെതിരെ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണ് അമേരിക്കന്‍ നടപടി. ഇറാന്‍റെ എണ്ണ, പെട്രോകെമിക്കല്‍ മേഖലയിലാണ് ഉപരോധം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here