കർണാടക അത്തിബല്ലയിൽ പടക്കകടയ്ക്ക്‌ തീപിടിച്ച് 11 മരണം; വാഹനങ്ങളും കത്തിനശിച്ചു; തീ അണയ്ക്കാന്‍ തീവ്രശ്രമം

ബെം​ഗളൂരു: കർണാടക-തമിഴ്‌നാട് അതിർത്തിയായ അത്തിബല്ലയിൽ പടക്കകടയ്ക്ക്‌ തീപിടിച്ച് 11 മരണം. ശനിയാഴ്ച വൈകീട്ടോടെ കടയില്‍ പടക്കം ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കടകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു. അ​ഗ്നിശക്ഷാസേനയുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ദേശീയപാതയോരത്താണ് അപകടമുണ്ടായത്‌.

ദീപാവലി ആഘോഷത്തിന് മുന്നോടിയായി ​ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന പടക്കങ്ങൾ തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ജീവനക്കാരനെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. കൂടുതൽ നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ പോലീസ് ഗതാഗതം നിർത്തിവച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top