“ഒന്നുകിൽ ജിഎസ്ടി ഒടുക്കണം, അല്ലെങ്കിൽ മാസപ്പടിയെന്ന് അംഗീകരിക്കണം” – കുഴൽനാടൻ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി ഒടുക്കിയോയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മാത്യു കുഴൽനാടൻ. തുക കൈപ്പറ്റിയത് സേവനത്തിനു പ്രതിഫലമായിട്ടാണെന്നു പറഞ്ഞ സിപിഎം ഇത് പരിശോധിക്കണം. നികുതി പിരിവ് ഊർജ്ജിതമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ഇക്കാര്യത്തിൽ പരിശോധനയ്ക്ക് തയ്യാറാകുമോയെന്ന് കുഴൽനാടൻ വെല്ലുവിളിച്ചു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ തന്നെ ഇ-മെയിലിലൂടെ ധനമന്ത്രിക്ക് പരാതി അയച്ചതായും എംഎൽഎ വെളിപ്പെടുത്തി. സിപിഎം വിശദീകരിച്ചതുപോലെ ഇത് രണ്ടു കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടാണെങ്കിൽ, വീണ വിജയൻ കൈപ്പറ്റിയ തുകയ്ക്ക് 30 ലക്ഷം രൂപ ജിഎസ്ടി അടയ്‌ക്കേണ്ടതാണ്. അല്ലെങ്കിൽ അത് മാസപ്പടിയായി അംഗീകരിക്കണം. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഒരു കുടുംബത്തിന്റെ കൊള്ളയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top