മാത്യു കുഴൽനാടന്‍ ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരാകും; നോട്ടീസ് നല്‍കിയത് ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ
തൊടുപുഴ: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടന്‍ എംഎൽഎയുടെ മൊഴിയെടുക്കും. ഇന്ന് മുട്ടം വിജിലൻസ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മാത്യു കുഴൽനാടന് വിജിലൻസ് ഡിവൈഎസ്പി നോട്ടിസ് നൽകി.
നോട്ടിസ് ലഭിച്ചെന്നും ശനിയാഴ്ച വിജിലൻസിനു മുന്നിൽ ഹാജരാകുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിട്ടുണ്ട്. ചിന്നക്കനാല്‍ റിസോര്‍ട്ട് രജിസ്‌ട്രേഷനില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് മൊഴിയെടുക്കുന്നത്.
ഇടുക്കിയിലെ ചിന്നക്കനാലില്‍ ആറുകോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയും റിസോര്‍ട്ടും മാത്യു കുഴല്‍നാടന്‍ ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയത് നികുതിവെട്ടിപ്പ് നടത്തിയാണെന്നായിരുന്നു പരാതി. സിപിഎംഎറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ് പരാതിക്കാരന്‍. സത്യവാങ്മൂലത്തില്‍ പറഞ്ഞതിനെക്കാള്‍ 30 ഇരട്ടി സ്വത്ത് മാത്യു നേടിയിട്ടുണ്ടെന്ന് സി.എന്‍. മോഹനന്‍ ആരോപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here