മാസപ്പടി വിവാദത്തിലെ പി.വി പിണറായി വിജയനാണെന്ന് തെളിയിക്കും; വിജിലൻസ് ഡയറക്ടർക്ക് മാത്യു കുഴൽനാടന്റെ പരാതി

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള തെളിവുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ടെന്ന് കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു.

കരിമണൽ കമ്പനിയിലെ ഫിനാൻസ് ഓഫീസറുടെ ഡയറിയിൽ പി.വി എന്ന് രേഖപ്പെടുത്തിയിരുന്നത് പിണറായി വിജയനാണെന്ന് തെളിയിക്കും. എല്ലാ തെളിവുകളും വിജിലൻസ് ഡയറക്ടർക്ക് മുൻപിൽ ഹാജരാക്കിയിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാണ് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് വേണ്ടി ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ മകളോ, അവരുടെ സംരക്ഷണം ഏറ്റെടുത്ത സിപിഎമ്മോ തയാറായിട്ടില്ല. നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോഴും അങ്ങേയറ്റം ദുർബലമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ഇത് രണ്ടാംഘട്ട പോരാട്ടത്തിന്റെ തുടക്കമാണെന്നും കുഴൽനാടൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top