ദേവഗൗഡയുടെ പ്രസ്താവന അസംബന്ധം, ദേശീയ അധ്യക്ഷനെ തള്ളി ജെഡിഎസ് സംസ്ഥാനഘടകം

തിരുവനന്തപുരം : ബിജെപിയുമായുള്ള സഖ്യം പിണറായി വിജയന്റെ സമ്മതത്തോടെയെന്ന ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യ ടി.തോമസ്. മുഖ്യമന്ത്രിയുമായി ദേശിയ അധ്യക്ഷന്‍ ഏതെങ്കിലും വിഷയത്തില്‍ ആശയ വിനിമയം നടത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ട്.എന്നിട്ടും ഇത്തരമൊരു പ്രസ്താവന തെറ്റിധാരണയുണ്ടാക്കുന്നതാണ്. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും സംസ്ഥാന ഘടകവും സഖ്യ നീക്കത്തിനൊപ്പമെന്ന് പറയുന്നതും ശരിയല്ല. ഒരു ഘട്ടത്തിലും സംസ്ഥാന ഘടകം ഇത് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടില്ല. തെറ്റിധാരണമൂലമോ പ്രായാധിക്യം മൂലമോ ദേവഗൗഡയ്ക്കുണ്ടായ പിഴവാണ് പ്രസ്താവനയെന്ന് മാത്യു ടി.തോമസ് വിശദീകരിച്ചു.

ബിജെപിയേയും കോണ്‍ഗ്രസിനേയും എതിര്‍ക്കുക എന്നതാണ് ജെഡിഎസിന്റെ ദേശീയ പ്ലീനറി സമ്മേളനത്തില്‍ എടുത്ത തീരുമാനം. ആ രാഷ്ട്രീയ നിലപാട് മാറ്റാന്‍ ആര്‍ക്കും അവകാശമില്ല. ദേശീയ പ്ലീനറി സമ്മേളനത്തിന് മാത്രമേ ഇത് മാറ്റാന്‍ കഴിയുകയുള്ളൂ. ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെയാണ് ബിജെപിക്കൊപ്പം ചേരുകയാണെന്ന് ദേശിയ അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കില്ലെന്നും സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിക്കുമെന്നും മാത്യ ടി.തോമസ് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top