മട്ടന്നൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; പിതാവിനും മകനും ദാരുണാന്ത്യം
July 21, 2024 11:17 AM

കണ്ണൂര്‍ മട്ടന്നൂര്‍ നെല്ലുന്നിയില്‍ വാഹനാപകടത്തില്‍ പിതാവിനും മകനും ദാരുണാന്ത്യം. മട്ടന്നൂര്‍ പരിയാരം സ്വദേശി റിയാസ് മന്‍സിലില്‍ നവാസ്(40) മകന്‍ യാസീന്‍(5) എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ ഹസീറ,മക്കളായ റിസാന്‍, ഫാത്തിമ എന്നിവരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. പഴശ്ശിയിലെ വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നവാസും കുടുംബവും. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെവന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here