ജെയ്‌ഷെ തലവന്‍ മസൂദ് അഹ്‌സര്‍ ഗുരുതരാവസ്ഥയില്‍; പാക് സൈനികാശുപത്രിയിലെന്ന് റിപ്പോര്‍ട്ട്
പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അഹ്‌സറിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കറാച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. 1999ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം (lC -814) റാഞ്ചിയതിനെ തുടര്‍ന്ന് ജയിലിലായിരുന്ന ഇയാളെ ഇന്ത്യ വിട്ടയച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയില്‍ വെച്ചാണ് മസൂദിന് ഹൃദയാഘാതം സംഭവിച്ചത് .ഖോസ്തില്‍ നിന്ന് സൈനിക വിമാനത്തില്‍ ഇയാളെ കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഇന്ത്യ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഭീകരനാണ് മൗലാന മസൂദ് അസ്ഹര്‍.
ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും ഒട്ടേറെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ജെയ്‌ഷെ മുഹമ്മദ് നേതൃത്വം നല്‍കിയിട്ടുണ്ട്. 2008 ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ പിന്നില്‍ ഈ ഭീകര സംഘടനയുടെ പങ്കാളിത്തം വെളിപ്പെട്ടിരുന്നു. മുംബൈ നഗരത്തെയും രാജ്യത്തെയും ഒരുപോലെ നടുക്കിയ ഭീകരാക്രമണമായിരുന്നു 2008 നവംബര്‍ 26 ന് നടന്നത്. പിന്നീട് 26/ 11 എന്ന് ചരിത്രതാളുകളില്‍ കുറിക്കപ്പെട്ട ഈ ഭീകരാക്രമണത്തിന് ഇന്നേയ്ക്ക് 16 വര്‍ഷം കഴിഞ്ഞു. വിദേശികളടക്കം 166 പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. നവംബര്‍ 26 ന് രാത്രി തുടങ്ങിയ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം നീണ്ടുനിന്നു. നവംബര്‍ 29ന് ഇന്ത്യന്‍ ആര്‍മി ആക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. സ്‌ഫോടന പരമ്പരയില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്കാളിത്തം വെളിപ്പെട്ടിരുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഈ ഭീകര സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ത്യ പലവട്ടം തെളിവ് സഹിതം ഉന്നയിച്ചിരുന്നു.
1968ല്‍ ജനിച്ച മസൂദ് അഹ്‌സര്‍ 2000 ല്‍ സ്ഥാപിച്ച ഭീകര പ്രസ്ഥാനമായ ജെയ്‌ഷെ മുഹമ്മദിനെ ഐക്യരാഷ്ട്ര സഭ നിരോധിച്ചതാണ്. എന്നിട്ടും പാകിസ്ഥാന്‍ ഈ രാജ്യാന്തര ഭീകര സംഘടനയ്ക്ക് സകല ഒത്താശകളും ചെയ്തു കൊടുക്കുന്നുണ്ട്. 2001 ലായിരുന്നു ജെയ്ഷെമുഹമ്മദ് തങ്ങളുടെ ആദ്യത്തെ ആക്രമണം ഇന്ത്യന്‍ മണ്ണില്‍ നടത്തിയത്. ഒരു വര്‍ഷം തന്നെ രണ്ട് ഭീകരാക്രമണങ്ങള്‍ ഇവര്‍ ഇന്ത്യയില്‍ നടത്തി. ഒക്ടോബറില്‍ കശ്മീര്‍ നിയമസഭക്ക് നേരേയും 2001 ഡിസംബര്‍ 13ന് ഇന്ത്യന്‍ പാര്‍ലമെന്റി നുനേരയുമായിരുന്നു ആ ആക്രമണങ്ങള്‍. പിന്നീട് 2008 ല്‍ മുംബൈ ഭീകരാക്രമണത്തിലൂടെയും 2016 ലെ പത്താന്‍കോട്ട് ആക്രമണത്തിലൂടെയും അയാള്‍ തന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. എന്നാല്‍ മസൂദ് അസ്ഹറിനെതിരെ നടപടി സ്വീകരിക്കാന്‍ ഒരിക്കല്‍ പോലും പാകിസ്താന്‍ തയാറായിട്ടില്ല. ഇത് മൂലം പല സമയങ്ങളിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here