വോട്ടിങ് മെഷീനില്‍ മാവേലിക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേര് മാറിയെന്ന് പരാതി; ആലപ്പുഴ കളക്ടറേറ്റിന് മുന്‍പില്‍ സിപിഐ പ്രതിഷേധം
April 11, 2024 6:44 PM
ആലപ്പുഴ: വോട്ടിങ് മെഷീനില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ പേര് മാറിയെന്ന് പരാതി. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.സി.എ. അരുൺകുമാറിന്‍റെ പേരാണ് തെറ്റായി രേഖപ്പെടുത്തിയത്. അഡ്വ.സി.എ. അരുൺകുമാര്‍ എന്നതിനുപകരം അഡ്വ.അരുൺകുമാര്‍.സി.എ. എന്നാണ് മെഷീനില്‍ ഉള്ളത്. സംഭവം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഇതേതുടര്‍ന്ന് ആലപ്പുഴ കളക്ടറേറ്റിന് മുന്‍പില്‍ സിപിഐ പ്രതിഷേധം നടത്തി.
അഡ്വ.സി.എ.അരുൺകുമാര്‍ എന്നാണ് എല്‍ഡിഎഫ് നാമനിര്‍ദേശ പത്രികയില്‍ നല്‍കിയ പേര്. എന്നാല്‍ ഈ രീതിയില്‍ അല്ല ബാലറ്റ് യൂണിറ്റില്‍ പേര് രേഖപ്പെടുത്തിയത് എന്നാണ് ആരോപണം. വോട്ടിങ് മെഷീനിലെ പേര് തിരുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here