ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് മേയറും എംഎല്‍എയും നശിപ്പിച്ചുവെന്ന് എഫ്ഐആര്‍; സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറി; എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് മേയര്‍ ആര്യാ രാജേന്ദ്രനും സംഘവും തടഞ്ഞിട്ട സംഭവത്തില്‍ മേയര്‍ക്കും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരെയുള്ള എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിൻ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും അസഭ്യവാക്കുകളുപയോഗിച്ചതായും എഫ്ഐആറിലുണ്ട്.

യദുവിന്‍റെ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെയാണ് എഫ്ഐആറിലും ഉള്ളത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നീ ആരോപണങ്ങളാണ് യദുവിന്‍റെ പരാതിയിലുണ്ടായിരുന്നത്. യദുവിന്‍റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഏപ്രില്‍ 27 ന് രാത്രി പത്തരയോടെ പാളയം സാഫല്യം കോംപ്ലക്‌സിനു സമീപമാണ് സംഭവം. പട്ടം മുതല്‍ കാറിന് സൈഡ് നല്‍കാന്‍ ഡ്രൈവര്‍ തയ്യാറായില്ല എന്ന ആരോപണമാണ് മേയറും മേയറും എംഎല്‍എയും ബന്ധുക്കളും ഉന്നയിച്ചത്. പാളയത്ത് എത്തിയപ്പോള്‍ സഞ്ചരിച്ച കാര്‍ സീബ്ര ലൈനില്‍ കുറുകെയിട്ടു ബസ് തടഞ്ഞതാണു വിവാദമായത്. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയെന്ന ആരോപണവും മേയര്‍ ഉന്നയിച്ചിരുന്നു. ഡ്രൈവറുടെ പരാതിയില്‍ കേസെടുക്കാതെ മേയറുടെ പരാതിയില്‍ മാത്രം കേസെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തത്. തുടര്‍ന്നാണ് യദു കോടതിയെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top