ഇലക്ട്രിക് ബസ് ഗണേഷ് കുമാറിന് കല്ലുകടിയാകുമെന്ന് ഉറപ്പായി; ഇടത് നയം ഓർമിപ്പിച്ച് മുൻ മേയർക്ക് പിന്നാലെ മേയറും

ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ തള്ളി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും. തലസ്ഥാന നഗരത്തെ കാർബൺ ന്യൂട്രൽ ആക്കുകയെന്ന ഇടതുമുന്നണിയുടെ നയത്തിൻ്റെ ഭാഗമായാണ് ഇലക്ട്രിക് ബസുകൾ വാങ്ങാൻ തുടങ്ങിയത്. ആദ്യ ഘട്ടമെന്ന നിലയിൽ 60 ബസ്സുകൾ നഗരസഭ KSRTCക്ക് വാങ്ങി നൽകി. ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ പദ്ധതി വിജയകരമായി തുടരുകയാണ്. രണ്ടാം ഘട്ടമായി 20 ഇലക്ട്രിക് ബസ്സുകളും, നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നൽ നൽകാനായി 2 ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളും പർച്ചേസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ട്; മേയർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇലക്ട്രിക് ബസുകൾ ഇടതുമുന്നണിയുടെ നയത്തിൻ്റെ ഭാഗമാണെന്ന് മുൻ മേയറും എംഎൽഎയുമായ വി.കെ.പ്രശാന്ത് രാവിലെ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്യാ രാജേന്ദ്രനും ഇക്കാര്യം വിശദീകരിക്കുന്നത്. ഇലക്ട്രിക് ബസുകൾ സാമ്പത്തിക ബാധ്യതയാണെന്നും ഇനി വാങ്ങില്ലെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വിശദീകരണങ്ങൾ വരുന്നത്. മുൻ ഗതാഗതമന്ത്രി ആൻ്റണി രാജുവും ഗണേഷ് കുമാറിൻ്റെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top