മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; വീണത് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും

എറണാകുളത്ത് ചാലാക്കയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചു. ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഫാത്തിമ ഷഹാനയാണ് മരിച്ചത്.

കാല്‍ തെറ്റി വീണുള്ള മരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ സ്വദേശിനിയാണ്.

രാത്രിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. മരണത്തില്‍ ദുരൂഹത പോലീസ് സംശയിക്കുന്നില്ല. ഏഴാം നിലയിലെ കോറിഡോറില്‍ നിന്നാണ് താഴേക്ക് പതിച്ചത്. പോലീസ് പരിശോധന നടത്തുന്നുണ്ട്.

കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്നും മൊഴി എടുക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലേ എന്ന കാര്യവും അന്വേഷണത്തിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top