എംബിബിഎസ് വിദ്യാര്‍ത്ഥി വര്‍ക്കലയില്‍ തിരയില്‍പ്പെട്ടു; രാത്രി വൈകിയും കണ്ടെത്താന്‍ കഴിഞ്ഞില്ല; തിരച്ചില്‍ നാളത്തേക്ക് മാറ്റി

വര്‍ക്കല: വര്‍ക്കല ബീച്ചില്‍ വൈകീട്ട് കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥിയെ കടലില്‍ കാണാതായി. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി അഖിലിനെയാണ് (20) കാണാതായത്.

രാത്രി വൈകിയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബോട്ടുകള്‍ ഇറക്കി കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇന്നു വൈകീട്ടാണ് അഖില്‍ ഉള്‍പ്പെടെയുള്ള പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ നാലംഗ സംഘം വര്‍ക്കല ബീച്ചില്‍ എത്തിയത്. അഖില്‍ മാത്രമാണ് കടലില്‍ ഇറങ്ങിയത്.

അഖിലിനായി കടലില്‍ തിരച്ചില്‍ തുടരുന്നുണ്ടായിരുന്നു. രാത്രി വൈകിയപ്പോള്‍ നിര്‍ത്തിവെച്ചു. ഇനി രാവിലെയേ തിരച്ചില്‍ പുനരാരംഭിക്കൂ-വര്‍ക്കല പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top