ലീഗ് മുന്‍ എംഎല്‍എയുടെ 20 കോടിയുടെ സ്വത്ത് കണ്ടുകെട്ടി; ഇഡി നടപടി ഫാഷന്‍ ഗോള്‍ഡ്‌ തട്ടിപ്പ് കേസില്‍

കാ​സ​ർ​കോട് ഫാ​ഷ​ൻ ഗോ​ൾ​ഡ് ത​ട്ടി​പ്പ് കേ​സി​ൽ മു​ൻ ലീഗ് എം​എ​ൽ​എ എം.​സി.ക​മ​റു​ദ്ദീ​ന്‍റെ സ്വ​ത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക​ണ്ടു കെ​ട്ടി. ഫാ​ഷ​ൻ ഗോ​ൾ​ഡ് മു​ൻ ചെ​യ​ർ​മാനായ ക​മ​റു​ദ്ദീന്‍റെ 19.60 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ഇ​ഡി ക​ണ്ടു​കെ​ട്ടി​യ​ത്. ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ടി.​കെ.പൂ​ക്കോ​യ ത​ങ്ങ​ളു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ്വ​ത്തു​ക്ക​ളും ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​ട്ടു​ണ്ട്.

2006ൽ ​ഫാ​ഷ​ൻ ഗോ​ൾ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന പേ​രി​ൽ ആ​ണ് ക​മ്പ​നി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ആ​കെ 800 പേ​രി​ൽ നി​ന്ന് 150 കോ​ടി​യോ​ളം രൂ​പ​യാ​ണ് സ​മാ​ഹ​രി​ച്ച​ത്.നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ക്കാ​നാ​യി അ​ഞ്ച് ക​മ്പ​നി​ക​ളാ​ണ് പി​ന്നീ​ട് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നിക്ഷേപകര്‍ക്ക് നല്‍കിയത് വ്യാ​ജ സ​ർ​ട്ടി​ഫി​ക്കറ്റും.

ഫാ​ഷ​ൻ ഗോ​ൾ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന പേ​രി​ൽ ച​ന്തേ​ര ത​വ​ക്ക​ൽ കോം​പ്ല​ക്സി​ലാ​ണ് ആ​ദ്യ ക​മ്പ​നി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പി​ന്നീ​ട് 2007 ലും 2008 ​ലും 2012 ലും 2016 ​ലു​മാ​യാ​ണ് മ​റ്റു​ ക​മ്പ​നി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.മു​സ്‌ലീം ലീ​ഗി​ന്‍റെ ഭാ​ര​വാ​ഹി​ക​ളും ലീ​ഗു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രും ചേ​ർ​ന്ന് ന​ട​ത്തു​ന്ന സ്ഥാ​പ​ന​മെ​ന്ന് പ​റ​ഞ്ഞാ​ണ് നിക്ഷേപകരെ സ്വാധീനിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top