ജീവനെടുത്ത് ഹാംബർഗർ; മക്ഡോണാൾഡ്സിൽ ഭക്ഷ്യവിഷബാധ
ഹാംബർഗർ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയായ മക്ഡോണാൾഡ്സിൽ (McDonald’s) ഭക്ഷ്യവിഷബാധ. അമേരിക്കയിലെ മക്ഡോണാൾഡ്സ് ഔട്ട്ലെറ്റുകളിൽ നിന്നും ക്വാർട്ടർ പൗണ്ടേഴ്സ് ഹാംബർഗ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോളാണ് (സിഡിസി) വിവരം അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സിഡിസി അറിയിച്ചു.
പത്ത് അമേരിക്കൻ സംസ്ഥാനങ്ങളിൽ 49 പേർക്കാണ് ഭക്ഷ്യവിഷബാധ. ഇതിൽ ഒരാൾ മരിക്കുകയും ചെയ്തു. പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊളറാഡോ, നെബ്രാസ്ക എന്നിവിടങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുകയാണ്.
ഇ-കോളി ( Escherichia coli or E. coli ) ബാക്ടീരിയയുടെ സാന്നിധ്യം മക്ഡോണാൾഡ്സിന്റെ ഹാംബർഗിൽസ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഹാംബർഗിലുള്ള ഉള്ളിയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉള്ളിയാണോ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മക്ഡോണാൾഡ്സ് അറിയിച്ചു. ഹാംബർഗിൽ ഉള്ളിയും ബീഫും ഉപയോഗിക്കുന്നത് നിരവധി സംസ്ഥാനങ്ങളിൽ മക്ഡോണാൾഡ്സ് നിരോധിച്ചിട്ടുണ്ട്. ക്വാർട്ടർ പൗണ്ടേഴ്സ് ഹാംബർഗിൽ ഉപയോഗിക്കുന്ന ഉള്ളിയും ബീഫുമാണ് മക്ഡോണാൾഡ്സ് വിലക്കിയിരുന്നത്. ക്വാർട്ടർ പൗണ്ടേഴ്സ് ഹാംബർഗ് ഒഴികെ മറ്റ് ഉൽപ്പന്നങ്ങൾ ഔട്ട്ലറ്റുകളിൽ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here