മെക് സെവന്‍ കൂട്ടായ്മ ജമാഅത്തെ ഇസ്ലാമിക്ക് ആളെ പിടിക്കാനുള്ള ഏര്‍പ്പാടോ; എതിര്‍പ്പുമായി സിപിഎമ്മും മുസ്ലിം സംഘടനകളും

മലബാറിനെ പിടിച്ചുകുലുക്കി മെക് സെവന്‍ വിവാദം. ഈ വ്യായാമ കൂട്ടായ്മക്ക് എതിരെ സിപിഎമ്മും മതസംഘടനകളുമാണ് രംഗത്തുള്ളത്. എപി സുന്നിവിഭാഗമാണ് എതിര്‍പ്പുമായി ആദ്യം രംഗത്തിറങ്ങിയത്. ഇതിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി ആണ് എന്നാണ് എപി സുന്നി വിഭാഗം ആരോപിച്ചത്. ജമാഅത്തെ ഇസ്ലാമിക്ക് ആളെ കൂട്ടാനുള്ള പരിപാടിയാണ് ഇതെന്നും എപി വിഭാഗം കുറ്റപ്പെടുത്തി. സിപിഎമ്മും മെക് സെവന് എതിരെ രംഗത്തെത്തി.
“പിഎഫ്ഐയും ജമാഅത്തെ ഇസ്ലാമിയുമാണ് ഇതിന് പിന്നില്‍. തീവ്രവാദികള്‍ക്ക് മെക് സെവനുമായി ബന്ധമുണ്ട്.” – സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ ആരോപിച്ചു. ഇതോടെ മന്ത്രി മുഹമ്മദ് റിയാസ് മെക് സെവന് ആശംസ നേരുന്ന കത്തും മുന്‍ മന്ത്രിയും എംഎല്‍എയുമായ അഹമദ് ദേവര്‍ കോവില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രവും സംഘടന പുറത്തുവിട്ടു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ ആരോപിച്ചു. ഇതോടെ വിവാദത്തിന് ശക്തി കൂടി.
ആയിരത്തിലേറെ യൂണിറ്റുകള്‍ മെക് സെവന് മലപ്പുറത്ത് മാത്രം ഉണ്ട് എന്നതാണ് പുറത്തുവരുന്ന വിവരം. ഏഴ് രീതിയിലുള്ള വ്യായാമമുറകള്‍ ആണ് മെക് സെവന്‍ പ്രചരിപ്പിക്കുന്നത്.
2012ലാണ് മെക് സെവന്‍ കൂട്ടായ്മ രൂപപ്പെടുന്നത്. ലഘുവ്യായാമത്തിലൂടെ ആളുകളുടെ ആരോഗ്യ സംരക്ഷണമാണ് വ്യായാമത്തിന്റെ ലക്ഷ്യം. 21 ഇനം വ്യായാമങ്ങള്‍ ഇവര്‍ പഠിപ്പിക്കുന്നുമുണ്ട്. മുന്‍ സൈനികനായ സലാഹുദ്ദീനാണ് ഇതിന്റെ പിറകില്‍ ഉള്ളത്. കോവിഡ് കാലത്തിന് ശേഷമാണ് പ്രചാരം ലഭിച്ചത്. ഓരോ സ്ഥലത്തും പ്രാദേശിക കോഓര്‍ഡിനേറ്റര്‍മാര്‍ സംഘടനയ്ക്ക് ഉണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here