മാനനഷ്ടക്കേസില്‍ മേധാ പട്കറിന് അഞ്ച് മാസം തടവ്; 10 ലക്ഷംരൂപ നഷ്ടപരിഹാരവും നല്‍കണം

പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് അഞ്ച് മാസം തടവ്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന ഫയൽ ചെയ്ത മാനനഷ്ട കേസില്‍ ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
സക്സേനയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. 2006-ൽ ഫയൽചെയ്ത മാനനഷ്ട കേസിലാണ് വിധി.

അപ്പീൽ നൽകുന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മേധയുടെ നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഒന്നോ രണ്ടോ വർഷത്തെ തടവ് വിധിക്കാത്തത് എന്നും കോടതി ചൂണ്ടിക്കാട്ടി.

ടിവി ചാനലുകളിളിൽ മേധ അപകീർത്തികരമായ ആരോപണം ഉന്നയിക്കുകയും പത്ര പ്രസ്താവന ഇറക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് സക്സേന കോടതിയെ സമീപിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ് എന്ന സന്നദ്ധ സംഘടനയെ സക്സേന നയിക്കുമ്പോഴായിരുന്നു മേധയുടെ ആരോപണങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top