‘നവകേരളത്തിൽ’ കയ്യൂക്കിന്റെ പരമ്പര തുടരുന്നു; ആലപ്പുഴയില്‍ ഇര മാധ്യമ പ്രവർത്തകന്‍

ആലപ്പുഴ: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടന പരിപാടിയായ നവകേരള സദസിൻ്റെ ചിത്രമെടുക്കാൻ പോയ മാധ്യമ പ്രവർത്തകന് പോലീസ് മർദ്ദനം. മാധ്യമം ദിനപത്രത്തിൻ്റെ ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫർ മനു ബാബുവിനാണ് മർദ്ദനമേറ്റത്. ഇന്ന് വൈകീട്ട്​ 5.30ന്​ പള്ളിപ്പുറത്തു​വച്ചായിരുന്നു സംഭവം

മുഖ്യമന്ത്രിയും മന്ത്രിമാരും തവണക്കടവിൽ ജങ്കാറിൽ ഇറങ്ങിയശേഷം അരൂരിലെ ആര്യങ്കാവ്​​ വേദിയിലേക്ക്​ പോകുന്നതിനിടയിലാണ് മർദ്ദനമേറ്റത്. അവരുടെ വാഹനവ്യൂഹത്തിന്​ പിന്നാലെ സ്കൂട്ടറിൽ പോകുകയായിരുന്നു മനു ബാബു. ജീപ്പിലെത്തിയ പോലിസ് സംഘം മനുവിൻ്റെ സ്കൂട്ടർ തടഞ്ഞു നിർത്തുകയായിരുന്നു. മാധ്യമ പ്രവർത്തകനാണെന്ന്​ അറിയിക്കുകയും തിരിച്ചറിയൽ കാർഡ്​ കാണിക്കുകയു ചെയ്തിട്ടും മർദിക്കുകയായിരുന്നു. അസഭ്യം പറഞ്ഞുകൊണ്ട് സ്കൂട്ടർ തള്ളിമറിച്ചിട്ട ശേഷം വണ്ടിയുടെ താക്കോൽ ഊരിക്കൊണ്ടുപോകുകയും ചെയ്തെന്നും പരാതിയുണ്ട്.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ നവകേരള സദസിനിടയിൽ പഞ്ചായത്ത് അംഗത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്നേഹാലയത്തിലെ അഗതികൾക്ക് നൽകാനായി പൊതിച്ചോറ് ശേഖരിക്കാൻ റോഡിൽ നിന്ന വാകത്താനം പഞ്ചായത്ത് പതിനെട്ടാം വാർഡ് മെംബർ എജി പാറപ്പാട്ടിനെയാണ് അറസ്റ്റ് ചെയ്തത്. കറുത്ത ഷർട്ട് ധരിച്ചെന്ന പേരിലാണ് അറസ്റ്റുണ്ടായത്. നവകേരള സദസിന് ചങ്ങനാശേരിയിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് മുൻപാണ് സംഭവം. റോഡിലുടെ കറുത്ത കുടയുമായെത്തിയ ഗൃഹനാഥനെയും രണ്ടു അന്യസംസ്ഥാന തൊഴിലാളികളെയും പോലീസ് തടഞ്ഞതായും പരാതിയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top