മെഡിക്കല്‍ പഠനം മികവുറ്റതാകും; മെഡിക്കല്‍ കോളേജുകളില്‍ പുതിയ 262 അധ്യാപക തസ്തികകള്‍

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ പുതിയ 262 അധ്യാപക തസ്തികകള്‍ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ 42 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ പുതുതായി ആരംഭിക്കാന്‍ കഴിയും.

തിരുവനന്തപുരം,കൊല്ലം,കോന്നി,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി,തൃശൂർ,മഞ്ചേരി,കോഴിക്കോട്,കണ്ണൂർ മെഡിക്കൽ കോളേജുകൾക്ക് പുതിയ തസ്തികകള്‍ പ്രയോജനം ചെയ്യും. കൊല്ലം,കോന്നി, ഇടുക്കി, എറണാകുളം, മഞ്ചേരി, കാസർകോട് മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ കുറവും സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളുടെ അഭാവവും നിലനില്‍ക്കുന്നതിനിടെയാണ് തീരുമാനം.

അനുവദിച്ച അധ്യാപക തസ്തികകള്‍ ജില്ലാ ക്രമത്തില്‍: തിരുവനന്തപുരം -25,കൊല്ലം- 29, കോന്നി -37,ആലപ്പുഴ- 8, കോട്ടയം-4,എറണാകുളം- 43, ഇടുക്കി- 50, തൃശൂർ -7,മഞ്ചേരി- 15, കോഴിക്കോട് -9,കണ്ണൂർ- 31,കാസർകോട്- 1, ജന.ആശുപത്രി അപെക്സ് ട്രോമ ലേണിംഗ് സെന്റർ-3.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top