ചികിത്സാപിഴവില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍; നാലുവയസുകാരിക്ക് വിരലിന് പകരം ശസ്ത്രക്രിയ നടത്തിയത് നാവിന്; പോലീസില്‍ പരാതി നല്‍കുമെന്ന് കുടുംബം
കോഴിക്കോട്: കൈക്ക് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ കോളജ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ബിജോണ്‍ ജോണ്‍സനാണ് നടപടി നേരിട്ടത്. ചികിത്സാ പിഴവില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ആറാം വിരൽ ശസ്ത്രക്രിയയ്‌ക്കെത്തിയ നാലുവയസുകാരിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തുകൊണ്ട് വന്നപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ളത് ശ്രദ്ധയില്‍പ്പെട്ടത്. കൈയിലെ ആറാം വിരൽ നീക്കിയിട്ടില്ലെന്നും മനസിലായി. തുടര്‍ന്നാണ് പരാതിയുമായി കുടുംബം രംഗത്തുവന്നത്.
ശസ്ത്രക്രിയ പിഴവില്‍ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കുട്ടിയുടെ കുടുംബം അറിയിച്ചു. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും ഉണ്ടാകാത്തിരിക്കാനാണ് പരാതി നല്‍കുന്നത്. കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here