മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേറ വാടകയ്ക്ക് എടുത്തത്; അപകടത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത്

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ വെളുത്ത ടവേറയില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കളര്‍കോട് അപകടത്തിന് തൊട്ടുമുന്‍പ് ഇവര്‍ വണ്ടാനത്തെ പെട്രോള്‍ പമ്പിലെത്തി ഇന്ധനം നിറച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വെളുത്ത ടവേറ കാര്‍ വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് എടുത്തതാണ്. ആയിരം രൂപ ഗൂഗിള്‍ പേ വഴിയാണ് നല്‍കിയത്. ഗൗരീശങ്കറാണ് കാര്‍ ഓടിച്ചത്. അപകടത്തില്‍ മരിച്ച മുഹമ്മദ് അബ്ദുള്‍ ജബ്ബാറുമായുള്ള സൗഹൃദം കൊണ്ടാണ് വാഹനം വാടകയ്ക്ക് നല്‍കിയതെന്നാണ് ഉടമയായ ഷാമില്‍ഖാന്‍ പറഞ്ഞത്. കാര്‍ ഉടമയ്ക്ക് എതിരെയും നടപടി വരും. സ്വകാര്യ രജിസ്‌ട്രേഷനുള്ള വാഹനം വാടകയ്ക്കു നല്‍കുന്നത് നിയമവിരുദ്ധമാണ്.

Also Read: https: കെ​എ​സ്ആ​ർ​ടി​സി ബസും കാറും കൂട്ടിയിടിച്ചു; അ​ഞ്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

അഞ്ച് വിദ്യാര്‍ത്ഥികളുടെ മരണത്തിന് കാരണമായ കാറോടിച്ച ഗൗരീശങ്കറിന് എതിരെയും കേസ് വരും. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുക്കുക. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളില്‍ ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ആല്‍വിന്‍ ജോര്‍ജിനെയാണ് കൊച്ചിയിലേക്കു കൊണ്ടുപോയത്. മറ്റു നാലുപേരുടെയും നില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസുമായി കളര്‍കോട് വച്ച് കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്കും പരുക്ക് പറ്റിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top