നടി മീന ഗണേഷ് അന്തരിച്ചു; മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം
December 19, 2024 7:50 AM
സിനിമ, സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്നു കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. ഷൊർണൂരിൽ വച്ചായിരുന്നു അന്ത്യം.
1976 മുതൽ അഭിനയ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്. നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കരുമാടിക്കുട്ടൻ, നന്ദനം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
മീശമാധവൻ, കരുമാടിക്കുട്ടൻ, നന്ദനം എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. നടൻ എ.എൻ.ഗണേശിന്റെ ഭാര്യയാണ്. സംസ്കാരം വൈകിട്ട് ഷൊർണൂർ ശാന്തീതീരത്ത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here