പോലീസ് ഉന്നതൻ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ ഒളിച്ചുകളി; എഡിജിപിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
പോലീസ് ഉന്നതൻ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ ഒളിച്ചുകളി; എഡിജിപിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ എം വിൻസെന്‍റ് മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് മേധാവിക്കും കത്ത് നൽകി.
2023 മെയ് മാസത്തിൽ നടന്ന കൂടിക്കാഴ്ചയെപ്പറ്റി പ്രതിപക്ഷ നേതാവ് വിഡി സതീശൻ വെളിപ്പെടുത്തിയിരുന്നു. ഹൊസബല്ലയെ കണ്ടത് എഡിജിപി സമ്മതിക്കുകയും ചെയ്തു. ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ചിന് അറിയാമായിരുന്നുവെന്ന് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കോവളം എംഎൽഎ ചൂണ്ടിക്കാട്ടി. ഇതിന് ശേഷം കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ സന്ദർശിച്ചു. പത്ത് ദിവസത്തെ ഇടവേളയിലാണ് ഈ രണ്ട് കൂടിക്കാഴ്ചയ്ക്കും നടന്നത്. മറ്റ് ചില വിഷയങ്ങളിൽ എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്നും വിൻസെൻ്റ് കുറ്റപ്പെടുത്തി.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ചട്ടവിരുദ്ധമായും അതീവ രഹസ്യമായും ക്രമസമാധാന ചുമതലയുള്ള പോലീസ് ഉന്നതൻ ആർഎസ്എസ് നേതാക്കളുമായി നേരിട്ട് ചർച്ച നടത്തിയതും തൃശൂർ പൂരം കലക്കുന്നതിന് ഒത്താശ ചെയ്തെന്ന ആരോപണവും അന്വേഷിക്കണം. എഡിജിപിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- ADGP M R Ajith Kumar’s meeting with the RSS leadership
- adgp mr ajith kumar
- adgp mr ajith kumar controversy
- ADGP-RSS meet
- bjp leadership meeting
- CM Pinarayi Vijayan
- DGP kerala
- DGP Shaik Darvesh Saheb
- m vincent
- m vincent MLA
- Shaik Darvesh Saheb
- Thrissur
- thrissur city police
- thrissur pooram controversy
- thrissur pooram mr ajith kumar
- thrissur pooram mr ajith kumar report
- thrissur pooram row
- thrissur pooram stopped