ട്രാഫിക് നിയമലംഘങ്ങളില്‍ കുടുങ്ങിയിട്ടും പിഴ അടച്ചില്ലേ; കോട്ടയത്ത് മെഗാ അദാലത്തുമായി മോട്ടോര്‍ വാഹനവകുപ്പും പോലീസും
February 1, 2025 12:43 PM

ട്രാഫിക് നിയമലംഘനങ്ങളില്‍ കുടുങ്ങി പിഴ ഒടുക്കാന്‍ കഴിയാതിരിക്കുന്നവര്‍ക്ക് സഹായവുമായി മോട്ടോര്‍വാഹനവകുപ്പും പോലീസും. കോട്ടയത്തെ ആര്‍ടിഒ ഓഫീസുകളിലാണ് മെഗാ അദാലത്ത് നടത്തുന്നത്.
ഫെബ്രുവരി 4, 5, 6 തീയതികളിലാണ് അദാലത്ത് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെ ഇതിന് അവസരമുണ്ടാകും.
മോട്ടോര്‍വാഹനവകുപ്പും പോലീസും ചുമത്തിയ പിഴകള്‍ അദാലത്തില്‍ വന്ന് അടയ്ക്കാം. കോട്ടയം ആര്‍ടിഒ ഓഫീസ്, സബ് ആര്‍ടിഒ ഓഫീസ് ചങ്ങനാശ്ശേരി, സബ് ആര്‍ടിഒ ഓഫീസ് കാഞ്ഞിരപ്പള്ളി, സബ് ആര്‍ടിഒ ഓഫീസ് പാല, സബ് ആര്‍ടിഒ ഓഫീസ് വൈക്കം, സബ് ആര്‍ടിഒ ഓഫീസ് ഉഴവൂര്‍ എന്നിവിടങ്ങളിലാണ് അദാലത്തുകള്‍ നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here