നായനാരുടെയും കോടിയേരിയുടെയും ഉള്‍പ്പെടെ സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങൾക്ക് നേരെ സാമൂഹിക വിരുദ്ധരുടെ അതിക്രമം; രാസദ്രാവകം ഒഴിച്ച് വികൃതമാക്കി

കണ്ണൂർ: പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ സാമൂഹിക വിരുദ്ധർ രാസദ്രാവകം ഒഴിച്ചു. കോടിയേരി ബാലകൃഷ്ണൻ, ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, ഒ.ഭരതൻ തുടങ്ങിയവരുടെ സ്മൃതി കുടീരങ്ങളിലാണ് രാസദ്രാവകം ഒഴിച്ചത്.

സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ മാത്രമാണ് രാസദ്രാവകം ഒഴിച്ചത്. അടുത്തുള്ള കോൺഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എം.വി രാഘവന്റെയോ സ്‌മൃതി കുടീരങ്ങൾ ആക്രമിച്ചിട്ടില്ല. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം ആരോപിച്ചു. അക്രമികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സന്ദർഭത്തിൽ പ്രകോപനമുണ്ടാക്കി സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. “ശക്തമായ പ്രതിഷേധം ഉയരണം. സംഭവത്തിൽ പാര്‍ട്ടി പ്രവർത്തകർ ആത്മസംയമനം പാലിക്കണം. സംഘർഷം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കണം.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരണം”; ഗോവിന്ദന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top