പുരുഷൻമാരും പീഡിപ്പിക്കപ്പെടുന്നു; പക്ഷേ… മി ടൂവില്‍ ഖുശ്ബുവിൻ്റെ പ്രതികരണം

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷമുണ്ടായ മലയാള സിനിമയെ പിടിച്ചുലച്ച ‘മി ടൂ കൊടുങ്കാറ്റിൽ’ പ്രതികരിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ ഇല്ലാതാക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി പോലുള്ള സമിതികൾ അനിവാര്യമാണെന്ന് ഖുശ്ബു സോഷ്യൽ മീഡിയയായ എക്സിൽ പ്രതികരിച്ചു. ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്ന അവസ്ഥ ഇന്നും നിലനിൽക്കുന്നു. സ്ത്രീകൾ അതിൽ വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. അതിൽ ശക്തമായ നിലപാട് എടുത്ത് വിജയിച്ച തൻ്റെ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങളും അവർ അറിയിച്ചു.

ALSO READ: യുവനടിയുടെ പരാതിയില്‍ ഇ​ട​വേ​ള ബാ​ബു​വി​നും മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നു​മെ​തി​രെ കേസ്; നടപടി ശക്തമാക്കുന്നു

ലൈംഗിക ചൂഷണവും, അധിക്ഷേപങ്ങളും എല്ലാ മേഖലയിലും നിലവിലുണ്ട്. സ്ത്രീകൾ വിട്ടുവീഴ്ച ചെയ്യുമെന്നാണ് വേട്ടക്കാർ കരുതുന്നത്. എന്തു കൊണ്ടാണ് സ്ത്രീകൾ മാത്രം ഈ രീതിയിൽ പ്രതിസന്ധി നേരിടുന്നത്. പുരുഷൻമാരും ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നെങ്കിലും അവരുടെ എണ്ണം നാമമാത്രമാണെന്നും ബിജെപി നേതാവ് പറഞ്ഞു. ഇരയെ നമുക്ക് നേരിട്ട് പരിചയം ഇല്ലായിരിക്കാം. എന്നാൽ അതിൻ്റെ പേരിൽ അവരെ അവഗണിക്കരുത്. അതിജീവിതകളുടെ വാക്കുകൾ കേൾക്കുകയും അവർക്ക് പിന്തുണ നൽകുകയും വേണമെന്നും നടി ആവശ്യപ്പെട്ടു.

ALSO READ: ആറാട്ടണ്ണൻ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചു; ട്രാൻസ് യുവതിയുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ ബലാത്സംഗക്കേസ്

മുമ്പ് എട്ടാം വയസിൽ അച്ഛനിൽ നിന്നും തനിക്ക് ലൈംഗിക പീഡനമേറ്റതായി ഖുശ്ബു തുറന്നു പറഞ്ഞിരുന്നു. അതിന് എന്താണ് ഇത്രയും സമയം എടുത്തതെന്ന കാര്യവും അവർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അത് എൻ്റെ കരിയർ കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള വിട്ടുവീഴ്ചയായിരുന്നില്ല. ജീവിതത്തിൽ തനിക്ക് എന്തെങ്കിലും പാളിച്ചപറ്റിയാൽ കൈത്താങ്ങ്‌ ആവേണ്ട വ്യക്തി തന്നെ ചൂഷണം ചെയ്തത് മനസിനെ തകർത്തതായും ഖുശ്ബു പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top