കൊച്ചിയിലെ സ്വകാര്യ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരം? ആശങ്ക

കൊച്ചിയിലെ സ്വകാര്യ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം. 1, 2 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെയാണ് രണ്ടു സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുള്ളത്. സമാനമായ രോഗലക്ഷണങ്ങളാണ് കുട്ടികള്‍ക്ക് എല്ലാം അനുഭവപ്പെട്ടത്. കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സെറിബ്രല്‍ മെനഞ്ചൈറ്റിസ് ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവുകയുളളൂ.

കളമശേരിയിലുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ച മുതലാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കുട്ടികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് എറണാകുളം ഡിഎംഒ അറിയിച്ചു. സ്‌കൂളില്‍ ആരോഗ്യവകുപ്പ് പരിശഓധന നടത്തും. സ്‌കൂളിലെ പ്രൈമറിതല പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മസ്തിഷ്‌ക ജ്വരമാണെങ്കില്‍ ഭക്ഷണത്തിലൂടെയും വായുവിലൂടെയും രോഗം പകരും. അതിനാല്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികള്‍ മറ്റുള്ളവര്‍ക്കൊപ്പം ഇടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top