സ്കൂൾ കുട്ടികൾക്കുള്ള ആർത്തവ നയം അംഗീകരിച്ചതായി കേന്ദ്രം; ലക്ഷ്യങ്ങൾ സുപ്രീം കോടതിയെ അറിയിച്ചു

സ്കൂൾ വിദ്യാർഥിനികൾക്കായുള്ള ആർത്തവ നയത്തിൽ സുപ്രീം കോടതിയിൽ നിലപാട് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ആർത്തവ ശുചിത്വ നയം രൂപീകരിക്കും. ഇത് സംബന്ധിച്ച നയം ഈ മാസം രണ്ടിന് വകുപ്പ് മന്ത്രി അംഗീകരിച്ചതായും കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ പത്തിലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിൻ്റെ വിശദീകരണം.

Also Read: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: വർഷം മുഴുവനും പടക്ക നിരോധനത്തിന് സുപ്രീം കോടതി

ഡൽഹി, ഗോവ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുൻ കോടതി ഉത്തരവുകൾ പാലിച്ചിട്ടുണ്ട്. അവർ 100 ശതമാനം ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്തു. ദോഷകരമായ സാമൂഹിക മാനദണ്ഡങ്ങൾ ഇല്ലാതാക്കാനും സുരക്ഷിതമായ ആർത്തവ ശുചിത്വ രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നയമെന്ന് കേന്ദ്രം വ്യക്തമാക്കി.

Also Read: ഇന്ദിരാഗാന്ധി പദവി നിഷേധിച്ച ജസ്റ്റിസ് എച്ച്ആർ ഖന്നയുടെ അനന്തിരവൻ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകുമ്പോൾ… സഞ്ജീവ് ഖന്നയുടെ പശ്ചാത്തലം അറിയാം

ആറു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാനും സർക്കാർ – എയ്ഡഡ് സകൂളുകളിൽ പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ ജയ താക്കൂറാണ് കോടതിയെ സമീപിച്ചത്. സർക്കാർ, സംസ്ഥാന-എയ്ഡഡ്, സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെ രാജ്യത്തെ 97.5 ശതമാനം സ്‌കൂളുകളിലും വിദ്യാർഥികൾക്കായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top