വയനാട് കണ്ട ഏറ്റവും വലിയ ദുരന്തം; കേരളത്തെ നടുക്കിയ ദുരന്തങ്ങളുടെ പട്ടികയില്‍ മുണ്ടക്കൈയും

മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വയനാട് ഇതുവരെ കാണാത്ത ദുരന്തം. രണ്ട് തവണയായി ഉണ്ടായ ഉരുൾപൊട്ടലിൽ 44 പേർ മരണപ്പെട്ടതായിട്ടാണ് ഒടുവിൽ കിട്ടുന്നറിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 2019 ൽ ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമലക്ക് സമീപാണ് മുണ്ടക്കൈ.

2019 ഓഗസ്റ്റ് എട്ടിന് രാത്രി പുത്തുമലയ്ക്ക് മുകളില്‍ പെയ്തിറങ്ങിയ ദുരന്തത്തിൻ്റെ ഓർമ്മകൾ മായുന്നതിന് മുമ്പാണ് വീണ്ടും വയനാട് നടുങ്ങിയിരിക്കുന്നത്. ദുരന്തശേഷം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 12 പേരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നും കണ്ടെത്തി. കാണാതായ അഞ്ച് പേരെ ഇതുവരെ കണ്ടെനായിട്ടില്ല. ദുരന്തത്തില്‍ പെട്ട് മേഖലയിലെ 58 വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

അന്നേ ദിവസം തന്നെയായിരുന്നു കേരളം കണ്ടതിൽവച്ച് വലിയൊരു ദുരന്തം മലയോര മേഖലയെ ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തിൽ വിഴുങ്ങിയത്. മലപ്പുറം ജില്ലയിലെ കവളപ്പാറ മുത്തപ്പൻകുന്നിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 59 ജീവനുകൾ മണ്ണിൽ പുതഞ്ഞുപോയി. 20 ദിവസത്തോളം നീണ്ടു നിന്ന തിരച്ചിലിൽ 49 മൃതദേഹങ്ങൾ കണ്ടെടുക്കാനായി. 11 ജീവനുകൾ മുത്തപ്പൻകുന്നിന്റെ മാറിൽ ഇപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഒരു കുടുംബത്തിലെ തന്നെ നാലും അഞ്ചും അംഗങ്ങൾ പോലും ദുരന്തത്തിനിരകളായി.

പുത്തുമലയിലും കവളപ്പാറയിലുമായി 71 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 16 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കവളപ്പാറ-പുത്തുമല ദുരന്തത്തിൻ്റെ കണ്ണീർ തോരുന്നതിന് മുമ്പാണ് തൊട്ടു സമീപമുള്ള മടിക്കൈ ദുരന്തഭൂമിയായി മാറിയിരിക്കുന്നത്. പുലർച്ചെ ഒരു മണിക്കും നാലു മണിക്കും ഇടയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നൂറുകണക്കിനാളുകളെ കാണാതായി. ആദ്യം ഉരുൾപൊട്ടിയതിന് ശേഷം രക്ഷാപ്രവർത്തനം തുടരുന്നതിനിടയിലാണ് വീണ്ടും ഉരുൾപൊട്ടിയത്. ഉറ്റവര്‍ക്കൊപ്പം ജീവിച്ചിരുന്ന സന്തോഷ നിമിഷങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു നല്‍കാന്‍ കഴിയാത്ത ദുരന്തഭൂമിയായി മുണ്ടക്കൈ മാറിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top