യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലെ അസി. പ്രൊഫസര്‍; ഫെലിസ് നസീറിന്റെ മരണകാരണം വ്യക്തമല്ല
വയനാട്: മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ മരിച്ച നിലയിൽ. ഡോ. കെ.ഇ.ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ആശുപത്രി ക്യാംപസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജനറൽ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. മരണകാരണം വ്യക്തമല്ല. ഡോക്ടര്‍മാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനുമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനിലെ കൗൺസിലര്‍ കൂടിയായിരുന്നു ഡോ. ഫെലിസ് നസീര്‍.
ഈ അടുത്ത കാലത്ത് രണ്ട് യുവ വനിതാ ഡോക്ടര്‍മാരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി.ജി.വിദ്യാര്‍ത്ഥിനിയായിരുന്ന ഷഹാനയും ഇവിടെ തന്നെ റെസിഡന്റ് ഡോക്ടറായ അഭിരാമിയും. അമിത അളവില്‍ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ചുള്ള ഈ മരണങ്ങള്‍ വിവാദമായി തുടരുമ്പോള്‍ തന്നെയാണ് മേപ്പാടി മെഡിക്കല്‍ കോളജില്‍ നിന്നുള്ള യുവ ഡോക്ടര്‍ ഫെലിസിന്റെ മരണവാര്‍ത്തയും പുറത്തെത്തുന്നത്.
ഫെലിസിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോര്‍ട്ടം നടത്തും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here