സൊമാലിയൻ കൊള്ളക്കാരെ തുരത്തി ഇന്ത്യന്‍ നാവികസേന; ദൗത്യം നീണ്ടത് 40 മണിക്കൂറോളം; മാള്‍ട്ടീസ് കൊടിയുള്ള കപ്പലിലെ മുഴുവന്‍ ജീവനക്കാരും സുരക്ഷിതര്‍
March 16, 2024 11:41 PM

ഡൽഹി: കടല്‍ക്കൊള്ളക്കാര്‍ക്ക് നേരെ ഇന്ത്യന്‍ നാവികസേനയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് വീണ്ടും. സൊമാലിയൻ കൊള്ളക്കാരിൽ നിന്നാണ് ഇന്ത്യൻ നാവികസേന കപ്പല്‍ മോചിപ്പിച്ചത്.
മാള്‍ട്ടീസ് കൊടിയുള്ള ചരക്ക് കപ്പലില്‍ ബൾഗേറിയ, മ്യാൻമർ, അംഗോള പൗരന്മാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 35 സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങി. 17 ജീവനക്കാരെയും പരുക്കുകള്‍ കൂടാതെ രക്ഷപ്പെടുത്തി.
ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് സുഭദ്ര തുടങ്ങിയ പടക്കപ്പലുകളാണ് കടല്‍ക്കൊള്ളക്കാരെ കീഴടക്കാനുള്ള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. നാവികസേനാ കോപ്റ്ററിനു നേരെ കടല്‍ക്കൊള്ളക്കാര്‍ വെടിവയ്ക്കുന്നതിന്റെ വീഡിയോ നാവികസേന പുറത്തുവിട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here