ഏകാധിപത്യ സർക്കാരിന്റെ പീഡനങ്ങള്‍ സഹിക്കാൻ തയാറെന്ന് കേജ്‍രിവാള്‍; ജയിലില്‍ നിന്നും വീണ്ടും സന്ദേശം; പ്രതികരണം ഡല്‍ഹി ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ

ഡൽഹി: ഡല്‍ഹി ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി അരവിന്ദ് കേജ്‍രിവാള്‍. ഏകാധിപത്യ സർക്കാരിന്റെ എല്ലാ പീഡനങ്ങളും സഹിക്കാൻ തയാറാണെന്നാണ് തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയുടെ സന്ദേശം. ഡൽഹി മദ്യനയ അഴിമതി കേസില്‍ തീഹാര്‍ ജയിലില്‍ തുടരവേയാണ് അദ്ദേഹം ജാമ്യഹര്‍ജി നല്‍കിയത്.

ഡല്‍ഹി മന്ത്രി ഗോപാൽ റായ് ആണ് സന്ദേശം പങ്കുവച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും മറ്റ് ആംആദ്മി പാർട്ടി നേതാക്കളും മുഖ്യമന്ത്രിയുടെ വസതിയിലെത്തി സുനിത കേജ്‍രിവാളിനെ സന്ദർശിച്ചിരുന്നു. അതിനുശേഷമാണ് സന്ദേശം പരസ്യപ്പെടുത്തിയത്.

ഇന്നലെ തിഹാർ ജയിലിലെത്തി കേജ്‍രിവാളിനെ സുനിത സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍ നല്‍കിയ സന്ദേശമാണ് നേതാക്കൾക്കു കൈമാറിയത്. രണ്ട് സന്ദേശങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. “ഡൽഹി നിവാസികൾ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നില്ലെന്ന് സർക്കാരും പാർട്ടിയും ഉറപ്പുവരുത്തണം. ഏകാധിപത്യ ഭരണകൂടത്തിന്റെ എല്ലാ പീഡനങ്ങളും അനുഭവിക്കാൻ അദ്ദേഹം തയാറാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.’’ – ഗോപാൽ റായ് പറഞ്ഞു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top