കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ചൂഷണം തടയാന്‍ മെറ്റയും ഗൂഗിളും; ലാന്റേണ്‍ പ്രോഗ്രാമില്‍ മറ്റു കമ്പനികളും ഭാഗമാകും
ഓണ്‍ലൈനില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങളും ലൈംഗികാതിക്രമങ്ങളും തടയുന്നതിന് ടെക് ഭീമന്മാരായ മെറ്റയും ഗൂഗിളും കൈകോര്‍ക്കുന്നു. ലാന്റേണ്‍ എന്നാണ് ഈ പദ്ധതിയുടെ പേര്. മെറ്റയ്ക്കും ഗൂഗിളിനും പുറമെ ഡിസ്കോര്‍ഡ്, മെഗാ, ക്വോറാ, റോബ് ലോക്സ്, സ്നാപ്പ്, ട്വിച്ച് തുടങ്ങിയ ടെക് കമ്പനികളും ഇതില്‍ പങ്കാളികളാണ്.
ഈ പദ്ധതിയിലൂടെ, കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നയവിരുദ്ധമായ കാരങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍, ഇതു സംബന്ധിച്ച വിവരങ്ങള്‍ കമ്പനിക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കാനാകും. സുരക്ഷാ നയങ്ങള്‍ ലംഘിക്കുന്ന പ്രൊഫൈലുകളെക്കുറിച്ചുള്ള വിവരങ്ങളാണ് കൈമാറ്റം ചെയ്യുക.
ഇമെയില്‍, ഹാഷ്ടാഗ്, കീവേഡുകള്‍ എന്നിവയായിരിക്കും ഇതിനായി ഉപയോഗിക്കുക. ഇതുവഴി മറ്റു പ്ലാറ്റ്ഫോമുകള്‍ക്ക് കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക ഉള്ളടക്കങ്ങള്‍ തിരിച്ചറിയാനും ഒഴിവാക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും.
മെഗാ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പതിനായിരത്തിലേറെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും പോസ്റ്റുകളുമാണ് നീക്കം ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here