ഇനി മുതൽ വാട്ട്സാപ്പ് ചാറ്റിലൂടെ പണമയക്കാം, ഷോപ്പിംഗ് നടത്താം; പേയ്മെൻ്റ് സർവീസിൽ വിപുലീകരണവുമായി മെറ്റാ
മുംബൈ: പ്രമുഖ ഇൻസ്റ്റൻറ് മെസേജിംഗ് പ്ലാറ്റ്ഫോമയ വാട്ട്സാപ്പ് വഴിയുള്ള പേയ്മെൻ്റ് സർവീസ് വിപുലീകരിച്ച് മാതൃസ്ഥാപനമായ മെറ്റാ. ഇത് വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ പണമിടപാട് സാധ്യമാകുമെന്ന് മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് അറിയിച്ചു. ഇന്ത്യയിൽ ലഭ്യമായ എല്ലാ തരത്തിലുള്ള യുപിഐ പേയ്‌മെന്റ് സംവിധാനങ്ങൾ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് ബിസിനസ് പണമിടപാടുകള്‍ അനായാസം ചാറ്റിലുടെ നടത്താൻ കഴിയുന്ന വിധമാണ് പേയ്മെൻ്റ് സർവീസ് ഇപ്പോൾ വിപുലീകരിച്ചിരിക്കുന്നത്.
ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ ഷോപ്പിങ്ങിനായി എളുപ്പത്തില്‍ പണം അയയ്ക്കാൻ കഴിയുന്ന വിധമാണ് വിപുലീകരണം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഇനിമുതൽ പണമിടപാട് നടത്താന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. വാട്ട്സാപ്പ് ഉപയോഗിക്കുന്ന ഫോൺ നമ്പർ തന്നെയായിരിക്കണം ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്നത് എന്ന നിബന്ധന മാത്രമാണ് മെറ്റ മുന്നോട്ട് വെച്ചിരിക്കുന്നത്.
നിലവില്‍ വാട്ട്സാപ്പ് പേ വഴി പണമിടപാടുകൾ നടത്താന്‍ കഴിയും. എന്നാല്‍ റെഗുലേറ്റര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയിൽ 50 കോടി വാട്സാപ്പ് ഉപയോക്താക്കളാണ് ആകെയുള്ളത്. ഇതില്‍ 10 കോടി ഉപയോക്താക്കള്‍ക്ക് മാത്രമേ വാട്സാപ്പ് പേ വഴി പണമിടപാട് നടത്താന്‍ കഴിയുമായിരുന്നുള്ള. പുതി സംവിധാനം നിലവിൽ വരുന്നതോടെ എല്ലാ ഉപയോക്താക്കൾക്കും ഇത് സാധ്യമാകും.
വാട്ട്സാപ്പില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഗൂഗിള്‍ പേ, പേടിഎം പോലുള്ള മറ്റു യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാട് നടത്താനുള്ള സംവിധാനം നിലവിൽ ലഭ്യമാണ്. എന്നാൽ വാട്ട്സാപ്പിന് പുറത്തേയ്ക്ക് റീഡയറക്ട് ചെയ്ത് മാത്രമേ സാധ്യമാവുകയുള്ളു. എന്നാല്‍ പുതിയ അപ്ഡേഷനിലൂടെ വാട്ട്സാപ്പില്‍ നിന്ന് കൊണ്ട് തന്നെ മറ്റു യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് മെറ്റ അറിയിച്ചു. അതായത് വാട്ട്സാപ്പ് പേയുടെ എതിരാളികളായ മറ്റു യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ചും ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ പണമിടപാട് നടത്താന്‍ കഴിയുംവിധമാണ് പേയ്മെൻറ് സംവിധാനം വിപുലീകരിച്ചിരിക്കുന്നത്.
വാട്ട്‌സാപ്പിന്റെ പേയ്‌മെന്റ് സൊല്യൂഷൻ മുമ്പ് സിംഗപ്പൂരിലും ബ്രസീലിലും പുറത്തിറക്കിയിരുന്നു. വാട്ട്സാപ്പ് , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലെ ബിസിനസുകളിലേക്ക് മെറ്റാ വെരിഫൈഡ് വ്യാപിപ്പിക്കുമെന്നും സുക്കർബർഗ് അറിയിച്ചു. പരിശോധിച്ചുറപ്പിച്ച ബിസിനസിന് വരും മാസങ്ങളിൽ ഔദ്യോഗിക ബാഡ്ജ്, ആൾമാറാട്ട പരിരക്ഷ, അക്കൗണ്ട് പിന്തുണ, ബിസിനസ് ഫീച്ചറുകൾ എന്നിവ ലഭിക്കുമെന്നും മെറ്റാ വ്യക്തമാക്കി
ടിക്കറ്റ് ബുക്കിംഗ്, ഫോമുകൾ പൂരിപ്പിക്കൽ അല്ലെങ്കിൽ അപേക്ഷകൾ സമർപ്പിക്കൽ തുടങ്ങിയ പൊതു ബിസിനസ്സ് പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യാൻ സഹായിക്കുന്നതിന് വരും ആഴ്ചകളിൽ പുറത്തിറക്കുന്ന സംവിധാനമായ ‘വാട്ട്‌സാപ്പ് ഫ്ലോകൾ’ ഉപയോക്താക്കളെ സഹായിക്കുമെന്നും മെറ്റാ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here