ട്വിറ്ററിന് പകരക്കാരനാകാന്‍ ത്രഡ്‌സ്; ടെക് ലോകത്ത് പുതിയ പോരിന് തുടക്കം

ടെക് ലോകത്ത് ട്വിറ്ററിന് പകരക്കാരനാകാന്‍ മെറ്റയുടെ ത്രഡ്‌സ് രംഗത്ത്. ട്വിറ്ററിന് സമാനമായ ടെക്‌സ്റ്റ് ആപ്പാണ് മെറ്റയുടെ ത്രഡ്‌സ്. ഇന്ത്യന്‍ സമയം, വ്യാഴാഴ്ച പുലര്‍ച്ചെ 4 30 -യോടെയാണ് പ്ലേ സ്റ്റോറുകളില്‍ ആപ്പ് ലഭ്യമായത്. നിലവില്‍ നൂറ് രാജ്യങ്ങളിലാണ് ആപ്പ് ലഭ്യമാകുന്നത്. ആപ്പിള്‍, ആന്‍ഡ്രോയിഡ് ആപ്പ് സ്റ്റോറുകളില്‍ സൗജന്യമായി ത്രഡ്‌സ് ആപ്പ് ലഭ്യമാണ്.

മെറ്റാ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ‘Lets do this, Welcome to Threads’ എന്ന സന്ദേശത്തോടെയാണ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നിലെത്തിയത്. അതേസമയം, മാസങ്ങളായി ടെക് ഭീമന്മാരായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയും എലോണ്‍ മസ്‌കിന്റെയും ഇടയില്‍ നിലനില്‍ക്കുന്ന ഏറ്റുമുട്ടലിന്റെ തുടർച്ചയായി കൂടിയാണ് ത്രഡ്‌സ് ലോഞ്ച് കണക്കാക്കപ്പെടുന്നത്.

ഒക്ടോബറിലെ എലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്റര്‍ ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തിലാണ് ത്രഡ്‌സിന്റെ ലോഞ്ച് എന്നതും ശ്രദ്ധേയമാണ്. ലോഞ്ചിന് പിന്നാലെ ആഗോളമാര്‍ക്കറ്റില്‍ മെറ്റയുടെ സ്റ്റോക്കുകള്‍ മൂന്നുശതമാനം അധിക വളര്‍ച്ച കണ്ടെത്തി. സ്വതന്ത്ര ആപ്പായാണ് ലോഞ്ച് ചെയ്തിട്ടുള്ളതെങ്കിലും 20 ബില്ല്യണ്‍ ഉപയോക്താക്കളുള്ള ഇന്‍സ്റ്റഗ്രാമിന്റെ ഉപയോക്താക്കളെ മുന്നില്‍ കണ്ടാണ് ത്രഡ്‌സ് വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ത്രഡ്‌സില്‍ ലോഗിന്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആവശ്യമാണ്.

ട്വിറ്ററിന് സമാനമായി വാര്‍ത്താ അധിഷ്ടിതമായ പ്ലാറ്റ്‌ഫോമായി ത്രഡ്‌സിനെ വളര്‍ത്തുകയാണ് മെറ്റയുടെ ലക്ഷ്യം. അഞ്ചുമിനിറ്റ് ദെെർഘ്യമുള്ള വീഡിയോകള്‍ ഉള്‍പ്പടെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ത്രഡ്സിലേക്കും തിരിച്ചും കണ്ടന്റുകള്‍ ഷെയർ ചെയ്യാന്‍ സാധിക്കും. മറ്റ് മെറ്റ ആപ്പുകളേതിന് സമാനമായി മെന്‍ഷന്‍, ബ്ലോക്ക്, റിപ്പോർട്ട് ഓപ്ഷനുകള്‍ ത്രഡ്സിലും ലഭ്യമാണ്. ആപ്പ് ഉപയോക്താക്കളായ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 18 വയസില്‍ താഴെയുള്ളവരുടെ പ്രൊഫൈലുകള്‍ പ്രെവറ്റായിരിക്കും.

ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ ഉള്‍പ്പടെ എലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കലിന് ശേഷമുണ്ടായ മാറ്റങ്ങളില്‍ അസംതൃ്പതരായ ഉപയോക്താക്കളെ ത്രഡ്‌സിലേക്ക് എത്തിക്കുക എളുപ്പമാകുമെന്നാണ് മെറ്റയുടെ കണക്കുകൂട്ടല്‍. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ആപ്പില്‍ പരസ്യങ്ങള്‍ ഒഴിവാക്കാനാണ് മെറ്റയുടെ തീരുമാനം.

ആപ്പ് ഉപയോക്താക്കളിലെത്തി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഷക്കീറ ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളും എച്ച്ബിഒ, നെറ്റ്ഫ്‌ളിക്‌സ് അടക്കമുള്ള മീഡിയ ഔട്ട്‌ലെറ്റുകളും ത്രഡ്‌സില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ലോഞ്ചുചെയ്ത് ഏഴ് മണിക്കൂറുകള്‍ പിന്നിട്ടതോടെ തന്നെ, 10 കോടിയിലധികം ഉപയോക്താക്കള്‍ ആപ്പിലെത്തിയെന്നാണ് സക്കർബർഗിന്റെ അവകാശവാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top